പുൽപള്ളി: ആലൂർകുന്ന് ആദിവാസി കോളനിയിലെ ഏഴോളം വീടുകൾക്ക് കാട്ടാനകൾ കേടുവരുത്തി. ബുധനാഴ്ച പുലർച്ചയായിരുന്നു കാട്ടാനകൾ വീടുകൾ തകർത്തത്. കോളനി മുറ്റത്തെ ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും തകർത്തു.
കോളനിയോടു ചേർന്നുള്ള വനത്തിൽനിന്ന് എത്തിയ രണ്ട് ആനകളാണ് കോളനിയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. കോളനിയിലെ സിന്ധുവിന്റെ രണ്ടു പോത്തുകളെയും കാട്ടാന ആക്രമിച്ചു. ഓണത്തി, കൊച്ചി, ആളാത്തി എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശം. വീടുകളോട് ചേർന്നുള്ള ഷെഡുകളാണ് തകർത്തത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. പ്രതിരോധസംവിധാനങ്ങൾ തകർന്നടിഞ്ഞ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.