ദേവികുളം ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ ഇറങ്ങിയ കാട്ടാനകൾ
മൂന്നാർ: ഡി.എഫ്.ഒ ഓഫിസിനുസമീപം പട്ടാപ്പകൽ കാട്ടാനക്കൂട്ടമിറങ്ങി. ഒരു മണിക്കൂറോളം ദേശീയപാതയിലും സബ് കലക്ടർ ബംഗ്ലാവിനും സമീപത്ത് കറങ്ങി നടന്ന കാട്ടാനകളെ ആർ.ആർ.ടി സംഘമെത്തി പടക്കം പൊട്ടിച്ചാണ് ഓടിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ദേവികുളത്ത് രണ്ട് കുഞ്ഞുങ്ങളടങ്ങുന്ന നാല് കാട്ടാനകൾ ഇറങ്ങിയത്. കൊച്ചി -ധനുഷ്കോടി ദേശീയപാതയോരത്തെ വനമേഖലയിൽ കാട്ടാനകൾ ഇറങ്ങിയതറിഞ്ഞ് വിനോദസഞ്ചാരികൾകൂടി ഇവിടേക്കെത്തി.
വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയതിനെത്തുടർന്നാണ് ആർ.ആർ.ടി സംഘമെത്തി പടക്കം പൊട്ടിച്ച് ഓടിച്ചത്. ഇവിടെനിന്ന് പോയ കാട്ടാനകൾ സബ് കലക്ടറുടെ ബംഗ്ലാവിന് പിന്നിലെ കാട്ടിൽ രാത്രി വൈകിയും മേഞ്ഞുനടക്കുകയാണ്. ഈ കാട്ടാനകളാണ് തിങ്കളാഴ്ച രാത്രി ചൊക്കനാട് വട്ടക്കാടുള്ള ക്ഷേത്രത്തിന്‍റെ വാതിൽ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.