തിരുവനന്തപുരം: മൂന്നാംമുറയും അഴിമതിയും പൊലീസില്‍ പൂര്‍ണമായി ഇല്ലാതാകണമെന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്. ബലപ്രയോഗവും ഭീഷണിയുമാണ് പൊലീസിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം എന്ന ധാരണക്ക് ഇന്നത്തെ കാലത്ത് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.എ.പി കോൺസ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ക്യാമ്പില്‍ ലഭിച്ച പാഠങ്ങള്‍ക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും നയസമീപനവും കൂടിയുണ്ടെങ്കിലേ സന്ദിഗ്ധ ഘട്ടങ്ങളില്‍ വിവേകപൂര്‍വമായ തീരുമാനങ്ങളിലൂടെ വിജയിക്കാനാകൂ. നല്ല പൊലീസ് ഉദ്യോഗസ്ഥനാകാന്‍ കഴിവിനപ്പുറം ജോലിചെയ്യുന്ന പ്രദേശത്തെ ജനങ്ങളെ ആഴത്തിലറിയാനുള്ള മനസ്സുകൂടി വേണം. മികച്ച സേനയായി മാറാന്‍ കൂടുതല്‍ ആള്േശഷിയും മെച്ചപ്പെട്ട സൗകര്യങ്ങളും ആവശ്യമാണെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. സംസ്ഥാനത്തിെൻറ പരിമിതികള്‍ക്കിടയില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തും. 2006 മുതല്‍ തീര്‍പ്പാകാതെ കിടന്നിരുന്ന എസ്.ഐമാരുടെ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടി സ്വീകരിച്ചത് ഇതിെൻറ ഭാഗമാണ്. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. നവീന സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശീലന കാലയളവില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഒമ്പതു മാസത്തെ തീവ്രപരിശീലനം പൂര്‍ത്തിയാക്കിയ 245 പേരാണ് സേനയുടെ ഭാഗമായത്. ഡി.ജി.പി ലോക്നാഥ് ബെഹ്‌റ, എ.ഡി.ജി.പി ബറ്റാലിയന്‍ സുധേഷ് കുമാര്‍, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ഡി.ഐ.ജി ബറ്റാലിയന്‍ കെ. ഷഫീന്‍ അഹമ്മദ്, എസ്.എ.പി കമാന്‍ഡൻറ് വി.വി. ഹരിലാല്‍, മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.