വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന ഫ്രാൻസിസ് ജോർജിനെ യു.ഡി.എഫ് പുറത്താക്കുമോയെന്ന് ഐ.എൻ.എൽ

വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന ഫ്രാൻസിസ് ജോർജിനെ യു.ഡി.എഫ് പുറത്താക്കുമോയെന്ന് ഐ.എൻ.എൽ

കോഴിക്കോട് : വഖഫ് നിയമ ഭേദഗതി ബില്ലിനെ പാർലമെന്റിൽ അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് (ജെ) നേതാവ് ഫ്രാൻസിസ് ജോർജ് എം.പിയുടെ നിലപാടിനോട് യു.ഡി.എഫ് നേതാക്കൾ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി.

യോജിക്കുന്നില്ലെങ്കിൽ വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്ന ഇന്ത്യ സഖ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ പരസ്യമായി നിലപാടെടുത്ത ഫ്രാൻസിസ് ജോർജിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും മുന്നണിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസും മുസ്‌ലിം ലീഗും ആർജ്ജവം കാണിക്കേണ്ടതുണ്ട്.

ബി.ജെ.പി യും യു.ഡി.എഫ് കക്ഷികളും തമ്മിൽ നിലനിൽക്കുന്ന അവിശുദ്ധ ചങ്ങാത്തത്തിൻ്റെ പരിണിതിയാണ് രണ്ടു തോണിയിൽ കാൽ വെച്ചുള്ള ഫ്രാൻസിസ് ജോർജിൻ്റെ ഈ സഞ്ചാരം.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തോൽപ്പിക്കാൻ ബി.ജെ. പിക്ക് പിന്തുണ നൽകുന്ന കോൺഗ്രസിന്റെ വർഗീയ പ്രീണന നയം സോണിയയുടെയും രാഹുലിന്റെയും പാർട്ടി അനുഭവത്തിൽ നിന്ന് പാഠം പഠിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Will UDF expel Francis George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.