കൊച്ചി: 11 മാസമായി ശമ്പളം പൂര്‍ണമായും മുടങ്ങിയതിനെ തുടർന്ന് സർക്കാർ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബ്ൾസ് ജീവനക്കാൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. കാക്കനാട് കാളങ്ങാട് റോഡ് കൈരളി നഗറിലെ ഉണ്ണിയാണ് (54) മരിച്ചത്.
ട്രാക്കോ കേബിള്‍സില്‍ രണ്ട് വര്‍ഷമായി തൊഴിലാളികള്‍ സമരത്തിലാണ്. അതിനിടെ, ട്രാക്കോ കേബിള്‍സിലെ പ്രതിന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പരിഹാര ശ്രമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് ജീവനക്കാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജീവനക്കാരന്റെ ആത്മഹത്യ ദുഃഖകരമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ എം.ഡിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കമ്പനിയുടെ സംസ്ഥാനത്ത് പലയിടത്തുമുള്ള കേന്ദ്രങ്ങളിൽ ഇടവിട്ട് സമരം നടന്നുവരികയായിരുന്നു. ഇനി സമരം കൂടുതൽ ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഏറെ നാളായി അടച്ചുപൂട്ടലിന്റെ വക്കിലാണ് സ്ഥാപനം.
അതേസമയം, ഉണ്ണിയുടെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോടിക്കണക്കിനു രൂപയുടെ ഓർഡറുകള്‍ ട്രാക്കോയെ തേടി എത്തുന്നുണ്ട്. എന്നാല്‍,മാനേജ്‌മെന്റ് ഓർഡറുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.