വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി: യുവതിയുടെ പക്കൽനിന്ന് വിവാഹ വാഗ്‌ദാനം നൽകി 19 ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ച കേസിലെ പ്രതി പിടിയിലായി. തൃശൂർ പൂമംഗലം എടക്കുളം പാളയംകോട് പി.എ. നിതയെയാണ് (24) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

‘വേ ടു നികാഹ്’ എന്ന ഓൺലൈൻ മാട്രിമണി സൈറ്റിൽ വ്യാജ ഐ.ഡിയുണ്ടാക്കി അംഗത്വം എടുത്ത് ആലപ്പുഴക്കാരിയായ യുവതിയുടെ പക്കൽനിന്ന് പണം തട്ടുകയായിരുന്നു.

എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ഷിനി പ്രഭാകർ, സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാംപ്രതി ഫഹദ് വിദേശത്താണ്.

Tags:    
News Summary - Woman arrested for cheating lakhs on promise of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.