ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്.
രാത്രി വീട് തള്ളിത്തുറന്ന് അകത്തുകടന്ന സംഘം ഷീലയെ വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കൈ ഒടിയുകയും കുഴ ഇളകിമാറുകയും ചെയ്തു. ഷീലയെ രക്ഷിക്കാനെത്തിയ സഹോദരനെയും പ്രതികള്‍ മര്‍ദിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയതിനുശേഷമാണ് പ്രതികള്‍ സ്ഥലത്തുനിന്ന് പോയത്.
സമീപത്തെ വസ്തുവില്നിന്ന് വിറകെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അക്രമികള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന് ഷീല ആരോപിച്ചു.കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും ഷീല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.