കൽപകഞ്ചേരി: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൽപകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസയാണ് (62) മരിച്ചത്. ദീർഘകാലമായി കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി ജി.എൽ.പി സ്കൂളിൽ പാചക തൊഴിലാളിയാണ്. മകൻ മുഹമ്മദ് നിഷാദിന് നിസ്സാര പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പർ ലോറിയാണ് കൽപകഞ്ചേരി താഴെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ കുടുങ്ങിയ നഫീസ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.