മാൻ കൂട്ടം സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് പരിക്ക്

മാൻ കൂട്ടം സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് പരിക്ക്

കൊടകര (തൃശൂർ): റോഡ് മുറിച്ചു കടക്കുകയായിരുന്ന മാന്‍കൂട്ടം സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളിയായ യുവതിക്ക് സാരമായി പരിക്കേറ്റു. കോടാലി സ്വദേശിനി ആസ്യ(35)ക്കാണ് പരിക്കേറ്റത്.

 

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ അമ്പനോളി - നായാട്ടുകുണ്ട് റോഡില്‍ പാറമടക്കു സമീപമാണ് അപകടം.

ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളിയായ ആസ്യ ജോലിക്ക് പോകുമ്പോഴാണ് അപകടം. ഇവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

Tags:    
News Summary - Woman injured after deer hit her on scooter-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.