വനിതാ കമീഷന്‍ തീരദേശ ക്യാമ്പ് ആലപ്പുഴയില്‍; സെമിനാര്‍ ഡിസംബര്‍ 17ന്, ഗൃഹസന്ദര്‍ശനം 18ന്

തിരുവനന്തപുരം: തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന തീരദേശ കാമ്പ് ഡിസംബര്‍ 17ന് മാരാരിക്കുളം വടക്ക്, 18ന് പുറക്കാട് ഗ്രാമപഞ്ചായത്തുകളിലായി നടക്കും. 17ന് രാവിലെ 10ന് മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ സുനാമി പുനരധിവാസ കേന്ദ്രത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനഭായ് അധ്യക്ഷത വഹിക്കും.

പി.പി. ചിത്തരഞ്ജന്‍ എം.എല്‍എ.യും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും വിശിഷ്ടാതിഥികളാകും. സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയം ആലപ്പുഴ മഹിളാമന്ദിരം എസ്പിസി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. എഫ്. ഫാസില അവതരിപ്പിക്കും.

18ന് രാവിലെ 8.30ന് പുറക്കാട് തീരമേഖലയിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. രാവിലെ 9.30ന് പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എംഎല്‍എ മുഖ്യാതിഥിയാകും. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിക്കും. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിക്കും.

Tags:    
News Summary - Women's Commission coastal camp in Alappuzha; Seminar on 17th December, home visit on 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.