തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ കോളജുകളിൽ പ്രവർത്തിക്കുന്ന വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ നവംബർ ഒന്നിന് നടക്കും. ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കോളജുകളിൽ നിന്നുള്ള വിദ്യാർഥിനികൾ ആണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ 96 കോളജുകളിൽ വനിതാ വികസന കോർപ്പറേഷന്റെ വിമൻസ് സെല്ലിന്റെ പ്രവർത്തനം സജീവമാണ്. ഇവിടെ നിന്നുള്ള വിദ്യാർഥികളാണ് ഫ്ലാഷ് മോബിന് നേതൃത്വം നൽകുന്നത്.
സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി ഉപഭോഗം ചെറുക്കാനായി നിരവധി കർമ്മ പദ്ധതികളാണ് സർക്കാരിന്റെ നിർദേശ പ്രകാരം വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ നടപ്പാക്കി വരുന്നത്. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വനിതകൾക്കും, കുട്ടികൾക്കും വേണ്ടി പരിശീലനം നേടിയ കൗൺസിലർമാർ നൽകിയ കൗൺസിലിങിൽ ഇതിനകം നിരവധി പേരാണ് സേവനം ഉപയോഗപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്ന വനിതകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്ര181ൽ നിന്നും ഇപ്പോഴും സൗജന്യ കൗൺസിലിഗ് നൽകി വരുന്നു. ലഹരി വിനിമയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവരുടെ പേര് വെളിപ്പെടുത്താതെ തന്നെ എക്സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.