ലഹരിവിരുദ്ധ മാർച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ ഉത്ഘാടനം ചെയ്യുന്നു

വിമൻ ജസ്റ്റിസ് മൂവ്മെന്റ് ലഹരിവിരുദ്ധ മാർച്ച്

തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് ലഹരിവിരുദ്ധ മാർച്ച് സംഘടിപ്പിച്ചു. ലഹരി മാഫിയയെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക,ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, മയക്കുമരുന്ന് കൈവശം വെക്കുന്നവരെ രക്ഷപ്പെടുത്തുന്ന എൻ.ഡി.പി.എസ് ആക്ടിലെ ചട്ടഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ മാർച്ച് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആരിഫാബീവി അധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ. എം. അൻസാരി അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ജില്ലാ കമ്മിറ്റിയംഗം ഷാഹിദ ഹാറൂൺ സ്വാഗതവും, സലീന മഠത്തിൽ നന്ദിയും പറഞ്ഞു. മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റ് നടയിൽ അവസാനിച്ചു.

Tags:    
News Summary - Women's Justice Movement Anti-Drug March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.