കാര്‍ഷിക മേഖലയില്‍ ഊര്‍ജകാര്യക്ഷമത കൈവരിക്കാന്‍ ശില്പശാല

തിരുവനന്തപുരം: കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജ കാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍' എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ശില്പശാല ചൊവ്വാഴ്ച. കൃഷിവകുപ്പുമായി ചേര്‍ന്ന് പതിനാല് ജില്ലകളിലും നടത്തുന്ന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. ഇ.എം.സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ഷിക മേഖലയെയാണ്. കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജകാര്യക്ഷമത മെച്ചപ്പെടുത്തിയാല്‍, ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനും കഴിയും. കൃഷി, മൃഗ സംരക്ഷണ, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക മേഖലയിലെ എഞ്ചിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജലസേചന വകുപ്പ് എഞ്ചിനീയര്‍മാര്‍, കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍, കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും. ഊര്‍ജ്ജ പരിവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസര്‍, ഇക്വിനോക്ട് എന്നീ സംഘടനകളുമായി ചേര്‍ന്നാണ് ജില്ലാതല ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Workshop to achieve energy efficiency in agriculture sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.