മ​ണി ബാ​ർ​ബ​ർ ഷോ​പ്പി​ൽ

മണിച്ചേട്ടന്‍റെ റേഡിയോ കമ്പത്തിന്​ അരനൂറ്റാണ്ട്

തൊ​ടു​പു​ഴ: മ​ണി ത​ന്‍റെ പ്രി​യ​പ്പെ​ട്ട റേ​ഡി​യോ നെ​ഞ്ചോ​ട്​ ചേ​ർ​ത്തി​ട്ട്​ അ​ര​നൂ​റ്റാ​ണ്ടാ​യി. രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്നാ​ൽ ഉ​റ​ങ്ങു​ന്ന​തു​വ​രെ മ​ണി​യു​​ടെ വീ​ട്ടി​ലും ക​ട​യി​ലു​മെ​ല്ലാം നി​റ​യു​ന്ന​ത്​​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട റേ​ഡി​യോ​യി​ൽ​നി​ന്നു​ള്ള ശ​ബ്​​ദ​വീ​ചി​ക​ൾ മാ​ത്രം. ഇ​ട​ക്ക്​ ചി​കി​ത്സ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​പ്പോ​ൾ​വ​രെ റേ​ഡി​യോ ഒ​പ്പം കൂ​ട്ടി​യ മ​ണി​യു​​ടെ റേ​ഡി​യോ ക​മ്പം നാ​ട്ടി​ൽ പാ​ട്ടാ​ണ്.

ക​മ്പം​മെ​ട്ടി​ൽ ബാ​ർ​ബ​ർ ഷോ​പ്​ ന​ട​ത്തു​ന്ന 63കാ​ര​നാ​യ​ മ​ണി​ച്ചേ​ട്ട​നെ​ന്ന്​​ നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന കെ.​ബി. ച​ന്ദ്ര​ശേ​ഖ​ര​നാ​ണ്​ ഈ ​റേ​ഡി​യോ ക​മ്പ​ക്കാ​ര​ൻ. പാ​ട്ടു​കേ​ൾ​ക്കാ​ൻ മാ​ത്ര​മു​ള്ള വെ​റു​മൊ​രു പെ​ട്ടി​യ​ല്ല റേ​ഡി​യോ മ​റി​ച്ച്​ ത​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന, ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യ​ഭാ​ഗ​മാ​ണെ​ന്നാ​ണ്​​ മ​ണി​ച്ചേ​ട്ട​ൻ പ​റ​യു​ന്ന​ത്. 13ാമ​ത്തെ വ​യ​സ്സ്​​ മു​ത​ൽ കേ​ട്ടു​തു​ട​ങ്ങി​യ​താ​ണ്. മ​ന​സ്സി​ൽ പ​തി​ഞ്ഞു​പോ​യി. അ​ച്ഛ​നാ​ണ്​ വീ​ട്ടി​ൽ ആ​ദ്യം റേ​ഡി​യോ വാ​ങ്ങു​ന്ന​ത്​​.

അ​ന്ന് ലൈ​സ​ൻ​സൊ​ക്കെ വേ​ണം. വ​ർ​ഷ​ത്തി​ൽ 15 രൂ​പ ക​ര​വു​മ​ട​ക്ക​ണം. വീ​ട്ടി​ൽ അ​ന്ന്​ റേ​ഡി​യോ​യി​ലെ പ​രി​പാ​ടി​ക​ൾ കേ​ൾ​ക്കാ​ൻ അ​ടു​ത്ത വീ​ട്ടി​ൽ​നി​ന്ന്​ വ​രെ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ക​മ്പം​മെ​ട്ടി​ലെ ക​ട അ​ച്ഛ​നാ​ണ്​ തു​ട​ങ്ങി​യ​ത്. ക​ട​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​തോ​ടെ​ ആ​ദ്യം ചെ​യ്ത​ത്​ ട്രാ​ൻ​സി​സ്റ്റ​ർ റേ​ഡി​യോ വാ​ങ്ങു​ക​യാ​യി​രു​ന്നു. എ​ട്ട്​ മ​ണി​യോ​ടെ ക​ട​യി​ലെ​ത്തി​യാ​ൽ ര​ണ്ട്​ നി​മി​ഷ​ത്തെ ​പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞാ​ൽ ആ​ദ്യം ​റേ​ഡി​യോ ഓ​ൺ ചെ​യ്യും. ആ ​ശ​ബ്​​ദ അ​ക​മ്പ​ടി​യി​ല്ലാ​തെ ജോ​ലി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും മ​ണി പ​റ​യു​ന്നു.

Tags:    
News Summary - World Radio Day; Half a century of Manichetan's radio vibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.