തിരുവനന്തപുരം: പശുവിെൻറ പേരില്‍ രാജ്യത്ത് മുസ്ലിം--ദലിത് ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ കൂട്ടക്കൊലകള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെ 14 ജില്ലകളിലും ജനമുന്നേറ്റ റാലികള്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു. ജൂലൈ 11 മുതല്‍ 31 വരെയാണ് റാലി നടത്തുക.
സംഘ്പരിവാര്‍ സമഗ്രാധിപത്യം സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കി മുസ്ലിംകളെയും ദലിതരെയും ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. അതുകൊണ്ടാണ് മോദി സര്‍ക്കാറും ബി.ജെ.പി നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാറുകളും ഈ കൊലയാളികളെ തടയാതിരിക്കുന്നത്. ജനക്കൂട്ടമാണ് കൊലനടത്തുന്നത് എന്ന പ്രചാരണം സംഘ്പരിവാറിെൻറ തന്ത്രം മാത്രമാണ്.
സംഘ്പരിവാര്‍ കേഡര്‍മാരാണ് കൊലകള്‍ നടത്തുന്നത്. അക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു എന്നത് വെറും നാടകം മാത്രമാണെന്ന് പ്രസ്താവനക്കുശേഷം നടന്ന ഝാര്‍ഖണ്ഡിലെ അലിമുദ്ദീന്‍ അന്‍സാരിയുടെ കൊല വ്യക്തമാക്കുന്നു.
ഈ അറുകൊലകള്ക്കെതിരെ ശക്തമായ ചെറുത്തുനില്പുകള് രാജ്യത്തുയരണം. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നിസ്സംഗതയും അപലപനീയമാണ്. രാജ്യത്തെമ്പാടും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിെൻറ ഭാഗമായാണ് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കേന്ദ്രങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.