തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. മതേതര ശക്തികൾ ഭിന്നിച്ചതുകൊണ്ടാണ് ത്രിപുരയിൽ സി.പി.എമ്മിന് വോട്ട് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
ത്രിപുരയിൽ 25 വർഷമായി ഭരണത്തിലിരുന്ന സി.പി.എമ്മിനെക്കാൾ സീറ്റുകൾ ഇതുവരെ ചിത്രത്തിൽ പോലുമില്ലാതിരുന്ന ബി.ജെ.പി നേടിയതിെൻറ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. നേരത്തെ, ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം പാടില്ലെന്നായിരുന്നു പാർട്ടി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.