കണ്ണൂർ: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കോഴ നൽകിയതായുള്ള കർണാടകയിലെ മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പയുട െ ഡയറിക്കുറിപ്പ് ഗുരുതരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടക്കണം. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ല. കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. പണത്തിൻെറ ഉറവിടം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ എന്ന പേരിൽ വന്ന കേന്ദ്ര സർക്കാറും അഴിമതി നടത്തുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. ദേശീയ പ്രസ്ഥാനത്തിൻെറ പാരമ്പര്യം കോൺഗ്രസ് കളഞ്ഞു കുളിച്ചിട്ട് കാലങ്ങളായെന്നും പിണറായി വിജയൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.