കട്ടപ്പന: ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം മണി. യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസിയാണെന്ന് എം.എം മണി പറഞ്ഞു.
വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയാൻ യോഗിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും എം.എം മണി ചോദിച്ചു.
ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദലിത് പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നും എം.എം മണി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
കാസർകോട് നിന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരംഭിച്ച വിജയ യാത്രക്ക് യോഗി ആദിത്യനാഥാണ് പതാക കൈമാറിയത്. 2009 മുതൽ കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കാൻ നടപടികളൊന്നുമെടുത്തില്ലെന്ന് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു.
ഒരുകാലത്ത് യു.പിയെ കുറ്റപ്പെടുത്തി ചിരിച്ച ആളാണ് പിണറായി വിജയൻ. എന്നാൽ, കൊറോണയെ നിയന്ത്രിക്കാനാവാത്ത കേരളത്തെ നോക്കി ലോകം മുഴുവൻ ചിരിക്കുകയാണെന്നും യോഗി പരിഹസിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.