തിരുവനന്തപുരം: സംസ്ഥാനത്തെ യുവ െഎ.എ.എസ് ഉദ്യോഗസ്ഥർ ഉപരിപഠനത്തിനായി കൂട്ടത്തോടെ വിദേശത്തേക്ക്. നാലുപേർ ഇതിനകം തന്നെ വിദേശസർവകലാശാലകളിൽ ചേർന്നുകഴിഞ്ഞു. ഭക്ഷ്യസുരക്ഷാ കമീഷണര്‍ എം.ജി. രാജമാണിക്യവും ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകും. ജി.ആര്. ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്, സ്വാഗത് ആര്. ഭണ്ഡാരി, മൃൺമയി ജോഷി എന്നിവരാണ് ഇതിനകം പോയത്.
എം.ജി. രാജമാണിക്യം കഴിഞ്ഞമാസം അവസാനമാണ് യാത്ര തീരുമാനിച്ചതെങ്കിലും പ്രളയത്തെത്തുടര്‍ന്ന് മാറ്റിെവക്കുകയായിരുന്നു. ലണ്ടനിലെ കിങ്സ് സർവകലാശാലയില്‍ പബ്ലിക് പോളിസിയിൽ മാസ്റ്റര്‍ ഡിഗ്രിക്കാണ് ചേരുന്നത്. ഒരു വര്‍ഷമാണ് കാലാവധി. ശനിയാഴ്ച അദ്ദേഹം ലണ്ടനിലേക്ക് തിരിക്കും. റവന്യൂവകുപ്പ് സ്പെഷല്‍ ഓഫിസറായിരിെക്ക, വന്‍കിടക്കാരുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന രാജമാണിക്യത്തിെൻറ റിപ്പോര്‍ട്ട് ശ്രദ്ധ നേടിയിരുന്നു. പിന്നീട് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായും ഭക്ഷ്യസുരക്ഷ കമീഷണറായും പ്രവർത്തിച്ചു.
ഇടുക്കിയിലെ ഭൂമിൈകയേറ്റങ്ങളില് ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധനേടിയ ശ്രീറാം വെങ്കിട്ടരാമൻ ഹാര്‍വഡ് സർവകലാശാലയിൽ പൊതുജനാരോഗ്യത്തിൽ മാസ്റ്റർ കോഴ്സിനാണ് ചേർന്നത്. എം.ബി.ബി.എസുകാരനായ അദ്ദേഹം ദേവികുളം സബ് കലക്ടറായി ചുമതലയേറ്റശേഷം നൂറുകണക്കിന് ഏക്കർ സര്‍ക്കാര്‍ഭൂമിയാണ് തിരിച്ചുപിടിച്ചത്. പാപ്പാത്തിച്ചോല ഭൂമി ഒഴിപ്പിക്കല്‍ ഏറെ വിവാദമായിരുന്നു. ൈകേയറ്റക്കാര്ക്കെതിരെ നടപടികള്‍ ശക്തിപ്പെടുത്തിയതോടെ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് തൊഴില്വകുപ്പിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ഇടുക്കി കലക്ടറായിരുന്ന ജി.ആര്. ഗോകുല്‍ യു.എസ്.എയിലെ പ്രിന്‍സ്റ്റണ്‍ സർവകലാശാലയിലാണ് മാസ്റ്റേഴ്സ് ഡിഗ്രി (പബ്ലിക് അഫയേഴ്സ്) െചയ്യുന്നത്. 2011 ബാച്ചുകാരനായ അദ്ദേഹം കോഴിക്കോട് എൻ.െഎ.ടിയിൽ നിന്നാണ് ബി.ടെക് നേടിയത്. എറണാകുളം അസിസ്റ്റൻറ് കലക്ടറായും ആലപ്പുഴ, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃൺമയി ജോഷി ഓക്സ്ഫഡ് സർവകലാശാലയിലാണ് മാസ്റ്റേഴ്സ് ഡിഗ്രി (പബ്ലിക് പോളിസി) ചെയ്യുന്നത്. സ്വാഗത് ആര്. ഭണ്ഡാരി അമേരിക്കയിലെ ഹ്യൂസ്റ്റനില്‍ എം.ബി.എക്കാണ് ചേർന്നത്. മുംബൈ സർവകലാശാലയിൽ നിന്ന് ബി.ഇ. ഇലക്ട്രോണിക്സ് ബിരുദം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.