പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

കല്‍പ്പറ്റ: വയനാട് പനമരത്ത് പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് തന്‍റെ സങ്കടം വിവരിച്ച് ഫേസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണ് എന്നാണ് കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നത്. ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് പൊതുസ്ഥലത്ത് ബഹളം വെച്ചതിന് കേസെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിന് പോക്സോ കേസാണ് പൊലീസെടുത്തതെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. നിരപരാധിയാണോ എന്ന് പൊലീസിന് ചോദിക്കാമായിരുന്നു. പോക്‌സോ കേസില്‍ പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണില്‍ മാത്രമേ കാണൂ. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ല. മരിക്കാൻ പോകുകയാണ്.... - യുവാവ് വിഡിയോയിൽ പറഞ്ഞു.

രതിനെ കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയിരുന്നു. പരാതിയിൽ പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - young man committed suicide after accusing police of implicating him in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.