kannur railway station

ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവാവിന്റെ ഒരു കാൽ പൂർണമായി അറ്റുപോയി

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസിൽ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര മാസത്തിനിടെ കണ്ണൂരിൽ രണ്ടുപേർ ട്രെയിനിൽ കയറുമ്പോൾ വീണ്, വണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി മരിച്ചിരുന്നു. 

Tags:    
News Summary - Young man injured after falling while boarding train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.