കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹ്യ ഭീഷണി മുഴക്കി യുവാവ്. തനിക്കെതിരായ പൊലീസ് കേസ് പിൻവലിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാൽ അങ്കമാലി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലെന്നാണ് പൊലീസ് പറയുന്നത്.
അരമണിക്കൂർ പരിഭ്രാന്തി പരത്തിയ യുവാവിനെ റെയിൽവേ പൊലീസും അഗ്നിരക്ഷാ സേനയും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. യുവാവ് അങ്കമാലി സ്റ്റേഷനിൽ എന്തിന് എത്തി എന്നതു സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.