പയ്യോളിയിൽ കാർ തടഞ്ഞു നിർത്തി യുവാവിന് ക്രൂരമർദ്ദനം; അക്രമികൾ കാർയാത്രികരെ തട്ടികൊണ്ടുപോയതായി പരാതി

പയ്യോളി (കോഴിക്കോട് ): ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം കാർ തടഞ്ഞുനിർത്തി യുവാവിന് ക്രൂരമർദ്ദനം. കാറോടിച്ച യുവാവിനെ മർദ്ദിച്ച് അവശനാക്കി റോഡരുകിലേക്ക് വലിച്ചിട്ട ശേഷം അക്രമിസംഘം കാർ യാത്രാസംഘത്തെ തട്ടികൊണ്ടുപോയി വഴിയിലുപേക്ഷിച്ചു. മലപ്പുറം വേങ്ങര പുളിക്കൽ വീട്ടിൽ വിഷ്ണു (27) വിനാണ് തലക്ക് മർദ്ദനമേറ്റത്.

ശനിയാഴ്ച പുലർച്ചെ മൂന്നോടെ ക്രിസ്ത്യൻ പള്ളിക്ക് സമീപം പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയാണ് മർദ്ദനവും തട്ടികൊണ്ടുപോകലും നടന്നത്. മലപ്പുറത്ത് നിന്നും കണ്ണൂർ ചെറുപുഴയിലേക്ക് ഇന്നോവ കാറിൽ പുറപ്പെട്ടതായിരുന്നു കാർ ഉടമയായ ഗഫൂർ, വിഷ്ണു , കൃഷ്ണൻ , ഷാജി എന്നിവർ. പുലർച്ചെ മൂന്നിന് കാർ സംഭവസ്ഥലത്ത് എത്തിയപ്പോൾ മണ്ണാർക്കാട് രജിസ്ട്രേഷനിലുള്ള ഒരു കാറിലും മറ്റൊരു ബൈക്കിലുമായി എത്തിയ ആറംഗ അക്രമിസംഘം കാർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ തോക്കുപോലുള്ള ആയുധമുപയോഗിച്ച് കാറിൻ്റെ ഗ്ലാസ് തകർത്ത ശേഷം വാഹനം ഓടിച്ചിരുന്ന വിഷ്ണുവിൻ്റെ തലക്ക് അടിച്ച് മാരകമായി പരുക്കേൽപ്പിച്ച് കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു.

ശേഷം അക്രമിസംഘം കാർ പത്ത് കിലോമീറ്ററകലെയുള്ള കൊയിലാണ്ടി ദേശീയപാതയിൽ നിന്ന് മാറി മുചുകുന്ന് കൊയിലോത്തും പടിയിലെത്തി. കാർയാത്രക്കാരെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അതിനിടയിൽ തട്ടികൊണ്ടുപോയ കാർ മുഴുവൻ അക്രമിസംഘം പരിശോധിച്ചതായും യാത്രക്കാർ പറഞ്ഞു.

തലക്ക് മർദ്ദനമേറ്റ് രക്തം വാർന്ന നിലയിൽ റോഡരുകിൽ കാണപ്പെട്ട വിഷ്ണുവിനെ കണ്ണൂർ ഭാഗത്തേക്ക് ചെങ്കൽ കയറ്റാൻ വേണ്ടി പോയ ലോറി ഡ്രൈവറാണ് വടകര ജില്ല ആശുപത്രിയിൽ എത്തിച്ചത്. വിഷ്ണുവിൻ്റെ തലക്ക് നാലു തുന്നലുണ്ട്. സംഭവസ്ഥലത്ത് നിന്നും അക്രമിസംഘത്തിൻ്റേതെന്ന് കരുതുന്ന മൊബൈൽ ബ്ലൂ ടൂത്ത് കണ്ടെടുത്തിട്ടുണ്ട്. ഇതുവഴി നടത്തിയ അന്വോഷണത്തിൽ താമശ്ശേരി പരപ്പൻപൊയിൽ ഭാഗത്ത് അക്രമിസംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മണ്ണാർക്കാട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ സ്വർണ്ണകടത്ത് മാഫിയ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - young man was brutally beaten up after stopping his car on Paioli National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.