elephant

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; അമ്മക്ക് പരിക്ക്

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലൻ (28) ആണ് മരിച്ചത്. കണ്ണാടൻചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്. 

രാത്രി എട്ടോടെയാണ് സംഭവം. കടയില്‍ പോയി വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചത്. വിജിക്ക് തോളെല്ലിനാണ് പരിക്കേറ്റത്. അലന്‍റെ മൃതദേഹം ജില്ല ആശുപത്രിയിൽ. 

Tags:    
News Summary - young man was killed in a wild elephant attack in Mundur, Palakkad.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.