ചങ്ങരംകുളം: ൈകയില്‍ പൈസയില്ലാതെ തൃശൂര്‍ സ്റ്റാൻഡില്‍നിന്ന് മലപ്പുറത്തേക്ക് ഓട്ടോറിക്ഷ വിളിച്ച യുവതി ഡ്രൈവറെ വലച്ചത് മണിക്കൂറുകളോളം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തൃശൂരിൽനിന്ന് കണ്ണൂര്‍ സ്വദേശിനിയായ 27കാരി ഓട്ടോയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്ന് പറഞ്ഞ് കയറിയ യുവതി കൈവശമുള്ളത് 2000 രൂപയുടെ ഒറ്റ നോട്ടാണെന്നും ജ്യൂസ് വാങ്ങി തരണമെന്നും പറഞ്ഞതോടെ ഡ്രൈവര്‍ വാങ്ങി നല്കി. ചങ്ങരംകുളത്ത് എത്തിയപ്പോൾ ഡീസല്‍ തീര്‍ന്നതിനാൽ ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
യുവതി ഫോണ്‍ ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്ന് നീങ്ങി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാർ ഓട്ടോ ഡ്രൈവറോട് കാര്യം തിരക്കി. ഡ്രൈവർ വിവരം പറഞ്ഞതിനെ തുടർന്ന് യുവതിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചതോടെയാണ് പണമില്ലെന്നറിയുന്നത്. ഇതോടെ ഇവർ യുവതിയെ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഡീസല്‍ തീര്‍ന്നെന്നും വാടക ലഭിച്ചില്ലെന്നും പറഞ്ഞ് ഓട്ടോ ഡ്രൈവറും സ്റ്റേഷനിലെത്തി.
പൊലീസുകാര്‍ ചോദ്യം ചെയ്തതോടെ യുവതി കാര്യം പറഞ്ഞു. കണ്ണൂർ സ്വദേശിനിയായ താൻ എറണാകുളത്ത് ജോലിക്കിടെ പരിചയപ്പെട്ട വരവൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തെന്നും ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നു. ഇതിനാൽ മലപ്പുറെത്ത സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ എത്തിയതിന് ശേഷം അവരുടെ കൈയില്‍നിന്ന് പണം വാങ്ങി നൽകാമെന്നായിരുന്നു ഉദ്ദേശ്യമെന്നും യുവതി പറഞ്ഞു.
പൊലീസ് കണ്ണൂരിലെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവിനെ വിളിച്ച് വരുത്തി പറഞ്ഞ് വിടാനായിരുന്നു മറുപടി. ഭര്‍ത്താവിനൊപ്പം പോവാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മർദത്തിന് വഴങ്ങി യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി. യുവതിയുടെ ബന്ധുവും സാമൂഹിക പ്രവർത്തക സൈനബയും ചേർന്ന് പിന്നീട് ഒാേട്ടാചാർജ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.