വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി റിമാൻഡിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ്​ ചെയ്തു. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറമിനെയാണ് (30) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനൂപ് എന്നയാളിൽനിന്ന് രണ്ടുലക്ഷം രൂപയാണ് ഇവർ പറവൂരിൽവെച്ച് വാങ്ങിയത്.

എട്ടുലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. മൂന്നുമാസത്തിനകം വിസ നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്നാണ് യുവാവ് പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി.നായർ എസ്.സി.പി.ഒമാരായ കെ.എൻ. നയന, കൃഷ്ണലാൽ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.


Tags:    
News Summary - young woman who cheated by offering a job abroad is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.