എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: പുളിക്കല്‍ സിയാങ്കണ്ടത്തുനിന്ന് മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ചാലിയം വലിയകത്ത് മുഹമ്മദ് മുസ്തഫയാണ് (32) പിടിയിലായത്. ഇയാളില്‍നിന്ന് വില്‍പനക്കെത്തിച്ച 36.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇതിന് രണ്ടു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മുസ്തഫ പിടിയിലായത്. ബംഗളൂരുവില്‍നിന്നാണ് ലഹരിവസ്തു കൊണ്ടുവന്നത്.

ഡിവൈ.എസ്.പി വി.എസ്. ഷാജു, ഇന്‍സ്പെക്ടര്‍ ദീപക് കുമാര്‍, എ.എസ്.ഐ ജസ്റ്റിന്‍, അജിത്ത് കുമാര്‍, ഹരിലാല്‍, ലിജിന്‍, ലഹരിവിരുദ്ധ സേനാംഗങ്ങളായ ദിനേഷ്, പി. സലിം, ഷഹേഷ്, കെ.കെ. ജസീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.