തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ ‘അട്ടിമറി’കളിൽ ഗ്രൂപ്പുകളിൽ അമർഷം. തിരുവനന്തപുരം, േകാട്ടയം ജില്ലകളിലാണ് അട്ടിമറി നടന്നത്. െഎ ഗ്രൂപ്പിൽ കെ.സി . വേണുഗോപാൽ പക്ഷം രണ്ടു ജില്ലകളിൽ പ്രസിഡൻറ് സ്ഥാനത്തിന് ഒൗദ്യോഗിക വിഭാഗത്തിന െതിരെ മത്സരിച്ചെങ്കിലും ഫലമുണ്ടായില്ല.
തലസ്ഥാന ജില്ലയിൽ െഎ ഗ്രൂപ്പിലെ എം.ജെ. ആ നന്ദ്, എ യിെല ജെ.എസ്. അഖിൽ എന്നിവരുടെ പരാജയമാണ് അട്ടിമറി. തർക്കം മൂലം തിരുവനന്തപുരത്ത് നിന്ന് ആരെയും ജനറൽ സെക്രട്ടറിയാക്കേണ്ടെന്നായിരുന്നു ‘എ’ തീരുമാനം. പകരം ഗ്രൂപ്പിലെ നാലുപേരെ സെക്രട്ടറിയാക്കാൻ കഴിയുംവിധം വോട്ട് വിഭജിച്ചു. എന്നാൽ, ജില്ലയിലെ പ്രമുഖ എ ഗ്രൂപ് നേതാവ് സോളമൻ അലക്സിെൻറ മകൻ നിനോ അലക്സ് 2327 വോട്ട് നേടി ജനറൽ സെക്രട്ടറിയായി. തലസ്ഥാനജില്ലയിൽനിന്ന് നിനോ മാത്രമാണ് ജനറൽ സെക്രട്ടറി.
ഗ്രൂപ് തീരുമാനപ്രകാരം മത്സരിച്ച് മറ്റ് മൂന്നുപേരിൽ രണ്ടുപേരും സെക്രട്ടറിമാരായി. ഒരാൾ തോറ്റു. എൻ.എസ്.യു ദേശീയ എക്സിക്യൂട്ടിവ് അംഗം കൂടിയായ അഖിൽ ആണ് തോറ്റത്. നേതാക്കൾ ആസൂത്രിതമായി തോൽപിച്ചെന്നാണ് ആക്ഷേപം. മാത്രമല്ല, ഗ്രൂപ് തീരുമാന വിരുദ്ധമായി ഒരാൾ കൂടുതൽ വോട്ട് പിടിച്ച് ജനറൽ സെക്രട്ടറിയുമായി. െഎ പക്ഷത്തും മുറുമുറുപ്പ് ശക്തമാണ്.
ഗ്രൂപ്പിൽനിന്ന് ജനറൽ സെക്രട്ടറിയായി മത്സരിച്ച എം.ജെ. ആനന്ദിനെ കാലുവാരിയെന്നാണ് ആക്ഷേപം. കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് കൂടിയായ ആനന്ദിന് സെക്രട്ടറി സ്ഥാനംപോലും ലഭിച്ചില്ല.
കോട്ടയത്ത് നിന്ന് കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് ജോബിൻ ജേക്കബിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനായിരുന്നു ‘എ’ തീരുമാനം. എന്നാൽ വോട്ട് മറിച്ചതോടെ സെക്രട്ടറിയിൽ ഒതുങ്ങി. എ പക്ഷം എറണാകുളത്തുനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാൻ നിശ്ചയിച്ച ദീപക് ജോയിക്കും അട്ടിമറി കാരണം സെക്രട്ടറിയാകേണ്ടി വന്നു.
ധാരണപ്രകാരം െഎ ഗ്രൂപ്പിന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത് ആറു ജില്ലകളിലാണ്. ഇതിൽ ആലപ്പുഴയിലും കാസർകോടും ഗ്രൂപ്പിലെ തർക്കം മത്സരത്തിന് കളമൊരുക്കി. ഒൗദ്യോഗിക സ്ഥാനാർഥിക്കെതിരെ കെ.സി. വേണുഗോപാൽ പക്ഷം രണ്ടിടത്തും മത്സരിച്ചു. രമേശ് ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിൽ 75ഉം കാസർകോട്ട് 233 ഉം വോട്ടിന് ഒൗദ്യോഗിക സ്ഥാനാർഥികൾ ജയിച്ചെങ്കിലും മത്സരം രണ്ടിടത്തും െഎ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.