shobha surendran

'ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതം';​ ശോഭ സുരേന്ദ്രനെ ​പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

മലപ്പുറം: ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷയാകുമെന്ന് കരുതിയിരുന്ന ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. മലപ്പുറം യൂത്ത് കോൺ​ഗ്രസ് ജില്ല അധ്യക്ഷൻ ഹാരിസ് മുഡൂർ ആണ് ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.  ശോഭയുടെ ഫോട്ടോ സഹിതം  ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതംഎന്ന കുറിപ്പോട് കൂടിയാണ് ഹാരിസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഒരു പുതുമുഖം നേതൃത്വത്തിലേക്ക് വരണമെന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ ഞായറാഴ്ച ബി.​ജെ.പി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെയാണ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

സംഘപരിവാറിൽ നിന്നല്ലാതെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ബി.ജെ.പി നേതാവാണ് രാജീവ് ചന്ദ്രശേഖർ. കെ. സുരേന്ദ്രന്റെ പിൻഗാമിയായാണ് നിയമനം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് യു.ഡി.എഫിന്റെ ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു. ഐക്യകണ്ഠ്യേനയാണ് രാജീവ് ചന്ദ്രശേഖറിന് പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്.

അതിനിടെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് ചില തടസ്സങ്ങളുണ്ടായതായി ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് ​പ്രതികരിച്ചിരുന്നു. 


Full View


Tags:    
News Summary - Youth Congress leader invites Shobha Surendran to the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.