തിരുവനന്തപുരം: കണ്ണൂർ വി.സി നിയമന വിവാദത്തിൽ മന്ത്രി ബിന്ദുവിെൻറ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ വഴുതക്കാട്ടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു മാർച്ച്. സമരക്കാർക്കുനേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളിൽ കയറിയ സമരക്കാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു.
ജലപീരങ്കി പ്രയോഗത്തിൽ ചിതറിയ സമരക്കാർ വീണ്ടും ഒന്നിച്ച് പൊലീസുമായി ഏറെനേരം തർക്കമായി. ബാരിക്കേഡ് കടന്ന് സമരക്കാർക്കിടയിലേക്ക് അസി.കമീഷണർ ചാടിയിറങ്ങി. പിന്നാലേ കൂടുതൽ പൊലീസും വന്നതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് തോന്നിെച്ചങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് പൊലീസ് വശത്തേക്ക് മാറി. സമരക്കാർ പ്രസംഗം നടത്തിയശേഷം പിരിയുകയും ചെയ്തു.
കോട്ടൺഹിൽ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കലാഭവന് മുന്നിലാണ് ബാരിേക്കഡ് ഉയർത്തി പൊലീസ് തടഞ്ഞത്. മന്ത്രിയുടെ വസതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സമരത്തിന് മുന്നോടിയായി പൊലീസ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.