തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധയിടങ്ങളിലും ഇന്നും പ്രതിഷേധം. വിവിധ ജില്ലാ കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി.
യൂത്ത്കോൺഗ്രസ് പ്രതിഷേധം പലയിടത്തും സംഘർഷത്തിലേക്ക് വഴിമാറി. ബിരിയാണി ചെമ്പുമായുള്ള യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോടും കൊല്ലത്തും യൂത്ത്കോൺഗ്രസ് മാർച്ച് സംഘർഷാവസ്ഥയിലേക്ക് നീക്കി. കൊല്ലത്ത് മാർച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം യൂത്ത്കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോടും യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. കൊച്ചിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. വിവിധ സ്ഥലങ്ങളിലേക്ക് യുവമോർച്ച നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.