ബൈക്ക് നിയന്ത്രണംവിട്ടു; തെറിച്ചുവീണ വിദ്യാർഥി മരിച്ചു

തൃശൂർ: മുരിങ്ങൂർ ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്.

ബൈക്കിൽനിന്ന് ശ്രീഹരി 50 മീറ്റർ അകലെയാണ് തെറിച്ചുവീണത്. യുവാവ് തൽക്ഷണം മരിച്ചു.

വിദ്യാർഥി സഞ്ചരിച്ച ബൈക്കും ഹെൽമറ്റും തകർന്നു. കൊരട്ടി പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - youth died in bike accident at Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.