വീട്ടുകിണറ്റിൽ ദുർഗന്ധം: പരിശോധനയിൽ കിട്ടിയത് യുവാവിന്റെ മൃതദേഹം

എകരൂൽ (കോഴിക്കോട്): നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂരിൽ വീട്ടുകിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയ്യാട് സ്വദേശി നീറ്റോറച്ചാലിൽ അൽ അമീൻ (22) ആണ് മരിച്ചത്. യുവാവ് വധശ്രമക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അൽഅമീന്റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച രാത്രി സമീപത്തെ വീട്ടിൽ അൽഅമീനും സുഹൃത്തുക്കളും ഒത്തുകൂടിയിരുന്നു. ഇവിടെ പൊലീസ് പരിശോധനക്ക് വരുന്നതറിഞ്ഞ് ഓടിയൊളിക്കുന്നതിനിടെ കിണറ്റിൽ വീണതാണെന്ന് കരുതുന്നു. എന്നാൽ, പൊലീസ് ഈ ഭാഗത്ത് പോയിട്ടി​ല്ലെന്ന് കൊടുവള്ളി എസ്.ഐ അറിയിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Youth found dead in well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.