ചങ്ങരംകുളം: പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന് മുനീബാണ് (25) കുത്തേറ്റ് മരിച്ചത്. കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്തെ വയലിനോട് ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് വിവരം.
പ്രതികള്‍ക്കായി ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച രാവിലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മുര്‍ഷിദ്, ഫര്‍സാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.