കൊച്ചി: കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. കളത്തിപ്പറമ്പ് റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം. രണ്ടു പേർക്ക് പരിക്കേറ്റു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. അരുൺ എന്നയാൾക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം.
നാല് ദിവസം മുമ്പ് ടൗൺഹാളിന് സമീപം ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കുത്തിക്കൊന്നിരുന്നു. കൊല്ലം സ്വദേശി എഡിസൺ (40) ആണ് അന്ന് മരിച്ചത്. കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.