തിരുവനന്തപുരം: മാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുതെന്ന നിലയിൽ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകി. പത്തനംതിട്ട എസ്.പിക്ക് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നൽകിയത്.
യൂട്യൂബ് വിഡിയോ ശ്രദ്ധയിൽപെട്ട പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യത്തിൽ ഇടപെടാൻ നിർദേശം നൽകുകയായിരുന്നു. പരാതി നൽകിയതിന്റെ തുടർച്ചയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയെ നേരിൽ കാണും. പരീക്ഷയെഴുതാൻ മതിയായ ഹാജർ നിർബന്ധമാണെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.