മലപ്പുറം: ‘ഉയിര് പോണാലും മറക്കമാട്ടേ’ ലോക്ഡൗണിൽ കുടുങ്ങിയ തങ്ങൾക്ക് മൂന്നുനേരം ആഹാരം നൽകിയ നഗരസഭയോട് വലിയ വാക്കിൽ നന്ദി പ്രകടിപ്പിച്ചാണ് തമിഴ്നാട്ടുകാരായ 20 തൊഴിലാളികൾ മടങ്ങിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായി അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ കേന്ദ്രം തുടങ്ങിയ തദ്ദേശ സ്ഥാപനമാണ് മലപ്പുറം നഗരസഭ. കോട്ടപ്പടി ജി.എൽ.പി സ്കൂളിലെ ക്യാമ്പിൽ അമ്പതോളം പേരുണ്ടായിരുന്നു. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞവരും ലോക്ഡൗണിൽ കുടുങ്ങിയവരുമായിരുന്നു ഇവർ.
നഗരസഭ സമൂഹ അടുക്കളയിൽ നിന്ന് മൂന്നുനേരവും ഭക്ഷണമെത്തിച്ചു. ഇവരിൽ തമിഴ്നാട്ടുകാരായ 20പേരെയാണ് പ്രത്യേക ബസിൽ അതിർത്തിയായ പൊള്ളാച്ചി ഗോപാലപുരത്തേക്ക് കൊണ്ടുപോയത്. ഉച്ചക്ക് കഴിക്കാനുള്ള ബിരിയാണിയും വെള്ളവും ലഡുവും മാസ്ക്കും നൽകി ചെയർപേഴ്സൻ സി.എച്ച്. ജമീലയുടെ നേതൃത്വത്തിൽ യാത്രയാക്കി.
വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷൻ പരി മജീദ്, കൗൺസിലർമാരായ ഹാരിസ് ആമിയൻ, പി. അപ്പുക്കുട്ടൻ, സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.