സംസ്ഥാനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നതിൽ കേന്ദ്രം ഗവേഷണം നടത്തുന്നു -ഐസക്​

തിരുവനന്തപുരം: സംസ്ഥാനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഗവേഷണം നടത്തുകയാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സംസ്ഥാനത്തി​​െൻറ ജി.എസ്​.ടി വിഹിതത്തിൽ വൻ ഇടിവുണ്ട്​​. ബജറ്റിൽ പ്രതീക്ഷിച്ച നികുതി വരുമാനത്തി​​െൻറ നാലിൽ മൂന്ന് ഭാഗം​ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്​​. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളോട്​ രാഷ്​ട്രീയ വിവേചനം കാണിക്കുകയാണ്​ കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ തകര​ട്ടെയെന്നാണ്​ ​കേന്ദ്രനിലപാട്​. കേന്ദ്രസർക്കാറിനെതിരെ പൊതു ആവശ്യങ്ങളടങ്ങിയ പത്രികയിറക്കുമെന്നും ഐസക്​ പറഞ്ഞു.

ജി.എസ്​.ടി വർധിപ്പിക്കണമെന്ന്​ സംസ്ഥാനത്തിന്​​ അഭിപ്രായമില്ല. എന്നാൽ, ആഡംബര വസ്​തുക്കളുടെ നികുതി കുറച്ചതിനോട്​ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ​Thomas issac press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.