സംസ്ഥാനത്ത്​ 14 പാലങ്ങളിൽ ഇനി ടോൾ ഇല്ല

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​കീ​ഴി​ലെ മു​ഴു​വ​ൻ പാ​ല​ങ്ങ​ളു​ടെ​യും ടോ​ള്‍ പി​രി​വ് നി​ര്‍ത്ത​ലാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വി​വി​ധ​ജി​ല്ല​ക​ളി​ൽ 14 പാ​ല​ങ്ങ​ളു​ടെ ടോ​ളാ​ണ്​ നി​ർ​ത്തു​ന്ന​ത്. 2005ല്‍ ​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​വ​യും 14 വ​ര്‍ഷം വ​രെ​യാ​യി ടോ​ള്‍ പി​രി​ക്കു​ന്ന​തു​മാ​യ പാ​ല​ങ്ങ​ൾ ഇ​തി​ലു​ണ്ട്. പി​രി​വു​സം​ബ​ന്ധി​ച്ച ക​ണ​ക്കി​ലെ അ​വ്യ​ക്​​ത​ത​യെ​തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

അ​രൂ​ര്‍-​അ​രൂ​ക്കു​റ്റി (ആ​ല​പ്പു​ഴ), പു​ളി​ക്ക​ക്ക​ട​വ്, പൂ​വ​ത്തും​ക​ട​വ് (തൃ​ശൂ​ര്‍), ന്യൂ ​കൊ​ച്ചി​ന്‍ (ചെ​റു​തു​രു​ത്തി), തു​രു​ത്തി​പ്പു​റം കോ​ട്ട​പ്പു​റം, കൃ​ഷ്ണ​ന്‍കോ​ട്ട, ക​ട​ലു​ണ്ടി​ക്ക​ട​വ്, മു​റി​ഞ്ഞ​പു​ഴ, മാ​യ​ന്നൂ​ര്‍, ശ്രീ​മൂ​ല​ന​ഗ​രം, വെ​ള്ളാ​പ്പ്, മൂ​ട്ടൂ​ല്‍ മ​ട​ക്ക​ര, നെ​ടും​ക​ല്ല്, മ​ണ്ണൂ​ര്‍ക്ക​ട​വ് പാ​ല​ങ്ങ​ളി​ലെ ടോ​ളാ​ണ് നി​ർ​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍ന്ന് മ​ണ്ണൂ​ര്‍ക്ക​ട​വി​ല്‍ ടോ​ള്‍പി​രി​വ് തു​ട​ങ്ങി​യി​ട്ടി​ല്ല.

Tags:    
News Summary - ​Toll Collection-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.