ജോപോൾ അഞ്ചേരി (മുന്‍ രാജ്യാന്തര ഫുട്ബാൾ താരം)
ലോകത്ത് എവിടെയായാലും കഴിയുംവിധം ക്രിസ്മസ് ആഘോഷിക്കാറുണ്ട്. ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം കരോളുമായി പോകാറുണ്ട്. എന്നാൽ, ഇന്ത്യൻ ടീമിൽ എത്തിയശേഷം ആഘോഷങ്ങൾ കുറഞ്ഞു.
കാരണം, നാട്ടിൽ ക്രിസ്മസിന് എത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും കഴിയുംവിധം ആഘോഷിക്കും. പക്ഷേ, നാടും നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങളുമൊക്കെ അന്ന് ഒരുപാട് മിസ് ചെയ്തിരുന്നു.
ക്രിസ്മസിനെക്കുറച്ച് എന്നും നല്ല ഓർമകളാണ്. ചെറുപ്പത്തിൽ സുഹൃത്തുക്കൾക്കൊപ്പം കരോളുമായി പോകുമായിരുന്നു. അതിനായി ഞങ്ങൾക്ക് ചെറിയ സംഘമൊക്കെ ഉണ്ടായിരുന്നു. ചെറിയ പൈസയും കിട്ടും. ആ പണം പന്ത് വാങ്ങാനാണ് എടുത്തിരുന്നത്.
ഇന്നും കരോളിൽനിന്ന് കിട്ടുന്ന ചെറിയ തുക നല്ല കാര്യങ്ങൾക്ക് ചെലവഴിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. കരോളിന്‍റെ വിജയം കൂട്ടായ്മയുടേത് കൂടിയാണ്.
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത് ഒരു ക്രിസ്മസ് ദിനത്തിലാണ്. ഒരു ഡിസംബർ 25നായിരുന്നു സാഫ് ഗെയിംസ് സെമിഫൈനൽ നടന്നത്. അന്ന് ആദ്യമായി എന്‍റെ മുട്ടിന്‍റെ ലിഗമെന്‍റ് തെറ്റി. ആ ക്രിസ്മസിന് എനിക്ക് കിട്ടിയ വല്ലാത്തൊരു ‘സമ്മാന’മായിരുന്നു അത്. പിന്നീട് അതിനെ തരണം ചെയ്ത് വീണ്ടും മൈതാനത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.