ഇന്ദ്രൻസ്

ബുദ്ധിമുട്ടുകൾ മാറിക്കഴിഞ്ഞപ്പോൾ ഓണത്തിന്‍റെ നിറമൊക്കെ മാഞ്ഞുപോയി -ഇന്ദ്രൻസ്

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്‍റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുന്നു...

നിറംമങ്ങിപ്പോയ ഓണക്കാലങ്ങൾ

ഇന്ദ്രൻസ് (നടൻ)

എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവും ഓർമിക്കുന്ന ഓണക്കാലം കുട്ടിക്കാലത്തേതായിരിക്കും. ഒരുപാട് ഓണം ആഘോഷിക്കാൻ പറ്റാതെ പോയിട്ടുണ്ട്. മുതിർന്നശേഷമായിരുന്നു അത്. ജീവിതത്തിന് പിറകെയുള്ള ഓട്ടപ്പാച്ചിലിൽ ഓണമറിയാതെ പോയി.

ബുദ്ധിമുട്ടുകൾ മാറിക്കഴിഞ്ഞപ്പോൾ ഓണത്തിന്‍റെ നിറമൊക്കെ മാഞ്ഞുപോയി. കുട്ടിക്കാലത്ത് ആഘോഷിച്ച ഓണക്കാലത്തിന്‍റെ പകിട്ട് ഇപ്പോൾ കിട്ടുന്നില്ല.

ഓണത്തിന് അത്തം മുതൽ വലിയ തയാറെടുപ്പായിരുന്നു അന്ന്. അത് പിന്നീട് ഇല്ലാതായി. അ​തോടെ ഓണത്തിന്‍റെ പകിട്ടും നഷ്ടമായി. ദുരന്തകാലങ്ങൾ എത്തിയപ്പോൾ ഓണം ആഘോഷിക്കാനും തോന്നാറില്ല. ഷൂട്ടിങ് ലൊക്കേഷനുകളിലാവുമ്പോൾ വീട്ടിൽ പോക്ക് നടക്കില്ല.

അങ്ങനെയാകുമ്പോൾ ലൊക്കേഷനിലെ ഉള്ള സൗകര്യങ്ങളിൽ ഓണം ആഘോഷിക്കും. ഇക്കുറി ഓണമില്ല. ആഘോഷങ്ങളൊക്കെ ഒഴിവാക്കി ദുരന്തത്തിൽപ്പെട്ടവർക്കൊപ്പം നിൽക്കണമെന്നാണ് പറയാനുള്ളത്.





Tags:    
News Summary - Onam memories of Indrans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.