കാലങ്ങളായി ഒരേ ജോലിയിൽതന്നെ തുടരുന്നവരാണോ നിങ്ങൾ?, എങ്കിൽ കരിയർ ജംഗ്ൾ ജിമ്മിന് തയാറായിക്കോളൂ...

പുതുതായി കോഴ്സ് കഴിഞ്ഞിറങ്ങിയവരോട് ജോലിയായോ? എന്ന് ചോദിക്കുന്നത് പോലെത്തന്നെയാണ് ഒരു ക്വാളിറ്റി കൺസൾട്ടന്റും പരിശീലകനുമായ എന്നോട് എന്താണ്‌ ജോലി എന്നു ചോദിക്കുമ്പോൾ സംഭവിക്കുന്നതും. പലപ്പോഴും ഒറ്റവാക്കിൽ മറുപടിപറയാൻ പ്രയാസമാണ്, ഒരുപാട് വിശദീകരണം ഒഴിവാക്കാൻ ചിലരോട് ഞാൻ അധ്യാപകനാണെന്നു പറയും. അധ്യാപകനാണെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം ഗവണ്മെന്റ് ജോലിയാണോ? സ്ഥിരം ജോലിയാണോ എന്നൊക്കെയാണ്, അല്ല എന്നു പറഞ്ഞാൽ പിന്നെ സഹതാപമാണ്. ശ്രമിക്കുന്നില്ലേ ശരിയായിക്കോളും തുടങ്ങിയ ആശ്വാസ വാക്കുകൾ.


സഹതാപം കുറക്കാൻ രണ്ട് വഴികളാണ് ഉള്ളത് ഒന്നുകിൽ സർക്കാർ ജോലിവേണം, അല്ലെങ്കിൽ വിദേശത്ത് പോകണം. ജോലി എന്തായാലും പ്രശ്നമില്ല. പഴയ കരിയർ ട്രെൻഡ് വെച്ചാണ് ഇപ്പോഴും ആളുകളെ വിലയിരുത്തൽ. എന്തെങ്കിലും ഒരു ജോലിയിൽ കയറിപ്പറ്റണം, ജീവിതകാലം മുഴുവൻ ആ ജോലി ചെയ്യണം, ചെറിയ ചെറിയ പ്രൊമോഷൻ കിട്ടണം, റിട്ടയർ ആകണം പെൻഷൻ വാങ്ങണം... അങ്ങനെയങ്ങനെ..

ട്രെൻഡ് മാറി

ലോകത്തിന്റെ കരിയർ ട്രെൻഡ് ഒക്കെ ഒരുപാട് മാറി, വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങളാണിന്ന്, ഒരു ജോലിയും അധികകാലമുണ്ടാവില്ല. ചില കരിയർ മേഖലതന്നെ നാളെ ഉണ്ടാകണമെന്നില്ല, കൈയിലുള്ള പഴയ മരുന്ന് വെച്ചു ഒരുപാട് കാലം ഒരു ജോലിയിൽ തുടരാനും കഴിയില്ല. ഫേസ്ബുക്കിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറായ ഷെറിൽ സാൻഡ്ബെർഗ് 'കരിയർ ജംഗ്ൾ ജിം' എന്ന കൺസപ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്.


എന്താണ്‌ കരിയർ ജംഗ്ൾ ജിം?

ഒരു ജോലിയിൽതന്നെ ഒരുപാട് കാലം തുടരാതെ നമ്മുടെ വളർച്ചക്കും ലക്ഷ്യപൂർത്തീകരണത്തിനും സഹായിക്കുന്ന പുതിയ പുതിയ അവസരങ്ങൾ തേടുക. പുതിയ അവസരങ്ങൾ തേടി യാത്രചെയ്യാനും നല്ല അവസരങ്ങൾക്ക് അനുസരിച്ചു മാറാനും തയാറാവുക. തൊഴിൽ അവസരങ്ങളെ കുറച്ചുകൂടെ ക്രിയാത്മകമായും വിശാല അർഥത്തിലും നോക്കിക്കാണുക, വലിയ resumeക്ക്‌ പകരം ഒരുപാട് കഴിവുകൾ നേടുക അവ വർധിപ്പിക്കുക.പുതിയ തൊഴിലിടങ്ങൾ പുതിയ സാഹചര്യങ്ങൾ പഠിക്കുന്നതിനും പുതിയ പ്രശ്നങ്ങളെ നേരിടാനും പുതിയ മേഖലകൾ എക്സ് പ്ലോർ ചെയ്യാനും, പുതിയ ആളുകളുമായി ബന്ധങ്ങൾ ഉണ്ടാക്കാനും നമ്മുടെ കഴിവും താല്പര്യവും വർധിപ്പിക്കാനും സഹായിക്കുന്നു.



ചില കഴിവുകൾ ഉണ്ടാക്കുക എന്നതാണ് കരിയർ ജംഗ്ൾ ജിമ്മിന് തയാറാകുന്നവർ ആദ്യം ചെയ്യേണ്ടത്

1. റിസ്കുകൾ എടുക്കാൻ തയാറാവുക

2. വീഴ്ചകളിൽ തളരാതെ തിരിച്ചു കയറാനുള്ള കഴിവ് (Resilience)

3. പുതിയ കാര്യങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനുമുള്ള (Curiosity)

4. ഏതു സാഹചര്യത്തിലും മുന്നോട്ടുപോകാനുള്ള (Flexibility & adaptability )

5. ശുഭപ്രതീക്ഷ (Optimism)

ഓരോ ജോലിയിൽനിന്നും വളരെ വേഗം മാറണമെന്നല്ല, പുതിയ കാര്യങ്ങൾ ചെയ്യാനും വെല്ലുവിളികൾ ഏറ്റെടുക്കാനും അവസരമുള്ളിടത്തു സ്വയം വളരാനുള്ള സാഹചര്യം കൂടുതലായിരിക്കും. ഒരു സ്ഥാപനത്തിന് അവരുടെ ആവശ്യം പോ​െലത്തന്നെ പ്രധാനമാണ് ജോലിചെയ്യുന്നവരുടെ ആവശ്യവും. തുച്ഛമായ ശമ്പളത്തിന് ഒരു ജോലി ഒരുപാട് കാലം ചെയ്യണോ നമ്മുടെ അറിവും സ്കിൽസും വർധിപ്പിച്ചു കൂടുതൽ നല്ല അവസരങ്ങൾ നേടണമോ എന്ന് നമുക്ക് ചിന്തിക്കാം. അതുപോ​െലത്തന്നെ കഴിവിനനുസരിച്ചു ശമ്പളം കൊടുത്തു ഒരാളെ നിലനിർത്തുന്നത് സ്ഥാപനത്തിനും ചിന്തിക്കാവുന്നതാണ്.

മാറ്റമില്ലാതെ ഒരേ ജോലിയിൽതന്നെ ഒരുപാട് വർഷം തുടരുന്ന (Career Ladder ) ഒരാളെയും കരിയർ ജംഗ്ൾ ജിം ചെയ്യുന്ന ഒരാളെയും താരതമ്യപ്പെടുത്തിയാൽ ഈ വ്യത്യാസം മനസ്സിലാക്കാം.

Tags:    
News Summary - Why A Career Jungle Gym Is Better Than A Career Ladder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.