ഓൺലൈൻ ഷോപ്പിങ്ങിൽ പറ്റിക്കപ്പെട്ടാൽ ഇനി പേടിക്കേണ്ട, പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിങ്ങളുടെ സംരക്ഷണത്തിനുണ്ട്. ഓൺലൈൻ വ്യാപാരത്തിലൂടെ ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയും നിരവധി ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും ഉപഭോക്താക്കൾ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്തൃ നിയമം കാലാനുസൃതമായി പരിഷ്കരിച്ചത്. ഇ-കോമേഴ്സിെൻറ ഭാഗമായുള്ള ഓൺലൈൻ മാർക്കറ്റിങ്, ടെലിഷോപ്പിങ്, ഡയറക്ട് മാർക്കറ്റിങ്, മൾട്ടിലെവൽ മാർക്കറ്റിങ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നിരിക്കുന്നത്. ഉപഭോക്താവിെൻറ അവകാശങ്ങൾ പരിരക്ഷിക്കുന്ന 34 വർഷം പഴക്കമുള്ള 1986ലെ ഉപഭോക്തൃ നിയമമാണ് കാലോചിതമായ മാറ്റങ്ങൾ വരുത്തി നിലവിൽവന്നിരിക്കുന്നത്.
ഉൽപന്നം തിരികെ എടുക്കണം
വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്നു പറയുന്ന കച്ചവടക്കാരോടും ഇനി വാക്തർക്കത്തിന് പോകേണ്ട! വാങ്ങിയ സാധനങ്ങൾ ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ ഉപഭോക്താവിൽനിന്ന് തിരികെ എടുക്കാൻ പുതിയ നിയമപ്രകാരം ഇനി കച്ചവടക്കാർ ബാധ്യസ്ഥരാണ്. പണം നൽകിയശേഷം ഉൽപന്നങ്ങൾ നൽകാതിരിക്കുക, വെബ്സൈറ്റിൽ കാണിച്ച സാധനങ്ങൾ ലഭിക്കാതിരിക്കുക തുടങ്ങിയവ
പോലുള്ള ഉപഭോക്താക്കളുടെ പരാതികൾക്ക് ഇനിമുതൽ നിയമപരിഹാരമുണ്ടെന്നർഥം. വെബ്സൈറ്റിൽ നൽകിയ ഉൽപന്നത്തിെൻറ ചിത്രവും യഥാർഥ ഉൽപന്നവും വ്യത്യസ്തമായാൽ ഉൽപന്നം മടക്കിനൽകാൻ കഴിയുംവിധം പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ട്. ഉൽപന്നങ്ങൾ മടക്കുമ്പോൾ കാൻസലേഷൻ നിരക്ക് പാടില്ലെന്നും നിയമം നിഷ്കർഷിക്കുന്നു.
ഇ-കോമേഴ്സ് നിയമപ്രകാരം ഉൽപന്നത്തിെൻറ വില, കാലഹരണപ്പെടൽ തീയതി, റിട്ടേൺ, റീഫണ്ട്, വാറൻറി, ഗാരൻറി, ഡെലിവറി, ഷിപ്പിങ്, പണമടക്കൽ രീതികൾ, പരാതിപരിഹാര സംവിധാനം, സെറ്റിൽമെൻറ് രീതികൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓൺലൈൻ സംബന്ധമായുള്ള തർക്കപരിഹാരം കമ്പനി വ്യവസ്ഥ ചെയ്യുന്നതിൽനിന്ന് ഭിന്നമാവുകയും ഉപഭോക്താവിെൻറ പരാതി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താൽ ജില്ല ഉപഭോക്തൃ കമീഷനെ സമീപിക്കാവുന്നതാണ്.
ഇ-മെയിലായും പരാതി നൽകാം
നേരേത്ത വെള്ളക്കടലാസിൽ പരാതി എഴുതിനൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇനിമുതൽ ഇ-മെയിൽ ഉൾപ്പെടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയും പരാതി നൽകാനാവും. കൂടാതെ, ഉപഭോക്താവ് താമസിക്കുന്നിടത്തോ ജോലി ചെയ്യുന്നിടത്തോ പരാതി നൽകാമെന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.
പരസ്യതാരങ്ങളും ശ്രദ്ധിക്കണം
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യത്തിലഭിനയിക്കുന്ന സെലിബ്രിറ്റികളും പരസ്യം നൽകുന്ന കച്ചവടക്കാരും അവ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും ഇനിയിപ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരം പരസ്യങ്ങൾ നൽകിയാൽ ജയിൽശിക്ഷ ഉൾപ്പെടെ കർശന പിഴകൾ ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉൽപാദകനും പരസ്യം പ്രസിദ്ധീകരിച്ച മാധ്യമത്തിനും അത് പ്രമോട്ട് ചെയ്യുന്നവർക്കുമെല്ലാം 10 ലക്ഷം രൂപ വരെ പിഴ വിധിക്കാം.
ഉപഭോക്തൃ കേസുകളിൽ അഭിഭാഷകെൻറ സഹായമില്ലാതെ നേരിട്ട് ഉപഭോക്താവിന് ഹാജരാകാൻ കഴിയും. ജില്ല ഉപഭോക്തൃ സംരക്ഷണ കമീഷെൻറ അധികാരപരിധി 20 ലക്ഷം രൂപയിൽനിന്ന് ഒരുകോടി രൂപയിലേക്കും സംസ്ഥാന കമീഷെൻറ അധികാരപരിധി ഒരുകോടിയിൽനിന്ന് 10 കോടിയിലേക്കും ദേശീയ കമീഷെൻറ പരിധി 10 കോടിക്കു മുകളിലുമായി ഉയർത്തിയിട്ടുമുണ്ട്. പരാതികൾ സ്വീകരിച്ച വിവരം 48 മണിക്കൂറിനകം പരാതിക്കാരനെ അറിയിക്കേണ്ടതും 30 ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുകൽപിക്കേണ്ടതുണ്ടെന്നും നിയമം നിഷ്കർഷിക്കുന്നു. അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകൾ ഇനി കോർട്ട് ഫീ നൽകാതെതന്നെ ഫയൽ ചെയ്യാൻ കഴിയും. ജില്ല-സംസ്ഥാന കമീഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാമെന്ന വ്യവസ്ഥ അപ്പീലുകളിന്മേൽ കേസ് കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും തങ്ങളുടെ കേസുകളിന്മേൽ പുനഃപരിശോധന ഹരജി നൽകാനും ഉപഭോക്താവിനെ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.