താഴെ കൊടുത്ത ഓരോ ചോദ്യത്തിനുമുള്ള നിങ്ങളുടെ മറുപടി ഒരു കടലാസിൽ അടയാളപ്പെടുത്തുക. ‘ഉണ്ട്’ എന്നാണെങ്കിൽ ‘YES’ എന്നും, ‘ഇല്ല’ എന്നാണെങ്കിൽ ‘NO’ എന്നും അടയാളപ്പെടുത്തുക. കുട്ടികൾക്കുള്ള ചോദ്യങ്ങൾ മുതിർന്നവർ വായിച്ചു കേൾപ്പിച്ച ശേഷം മേൽപറഞ്ഞതുപോലെ ചെയ്യാം...
മാതാപിതാക്കളോട്
● നിങ്ങൾ കുട്ടികളുമായി തുറന്നു സംസാരിക്കാറുണ്ടോ?
● എന്തും തുറന്നുപറയാൻ സാധിക്കുന്ന സ്പേസ് കുട്ടികൾക്ക് നൽകാൻ സാധിച്ചിട്ടുണ്ടോ?
● കുട്ടികൾ പറയുന്നത് ക്ഷമയോടെ മുഴുവനായി കേട്ടിരിക്കാൻ ശ്രമിക്കാറുണ്ടോ?
● കുട്ടികൾ പ്രകടിപ്പിക്കുന്ന വികാരങ്ങളെ, അത് എന്തായിരുന്നാലും (ഉദാ: ദേഷ്യം, സങ്കടം, അസൂയ) അവ മനസ്സിലാക്കുകയും പരിഗണിക്കുകയും അതുപോലെ മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കാതിരിക്കുകയും ചെയ്യാറുണ്ടോ?
● കുട്ടികളുമായി ചേർന്ന് ചെറിയ ആക്ടിവിറ്റികളിൽ ഭാഗമാകാറുണ്ടോ? (ഉദാ: വാഹനം കഴുകൽ, വീടും പരിസരവും വൃത്തിയാക്കൽ)
● നിങ്ങളുടെ കുട്ടിയുടെ എത്ര ചെറിയ പരിശ്രമത്തിനും നന്ദി പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാറുണ്ടോ?
● നിയമങ്ങൾ പാലിച്ച് ക്ഷമാപൂർവം വാഹനം ഓടിക്കാൻ ശ്രമിക്കാറുണ്ടോ?
● കുടുംബത്തിലെ ജോലികൾ പങ്കിട്ടു ചെയ്യാൻ ശ്രമിക്കാറുണ്ടോ?
● കുടുംബത്തോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കുന്നതിന് മുൻഗണന നൽകാറുണ്ടോ?
● വീട്ടിൽ നിങ്ങൾമൂലം ക്ഷുഭിതനായി ഇരിക്കുന്നയാളോട് ക്ഷമ പറയാൻ ശ്രമിക്കാറുണ്ടോ?
● കുടുംബത്തിനുള്ളിലെ നിയമങ്ങളും പരിധികളും (boundaries) കുട്ടികളോടും മറ്റു മുതിർന്നവരോടും അഭിപ്രായം ചോദിച്ചശേഷം തീരുമാനിക്കാൻ ശ്രമിക്കാറുണ്ടോ?
● കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വളർച്ചയെ (വ്യക്തിപരമായും പ്രഫഷനലായും) പിന്തുണക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ടോ?
● ഏറക്കുറെ സ്ഥിരമായ ഒരുദിനചര്യ (routine) നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകാറുണ്ടോ? (ഉദാ: ഒരുമിച്ചുള്ള ജോലികൾ, ഭക്ഷണം പങ്കിടൽ, പഠനസമയം)
● വർത്തമാന സംഭവങ്ങളെക്കുറിച്ച് കുട്ടികളുമായി പ്രായാനുസരണം ചർച്ച ചെയ്യാൻ ശ്രമിക്കാറുണ്ടോ? കുട്ടിയുടെ അഭിപ്രായം ക്ഷമാപൂർവം കേൾക്കാറുണ്ടോ?
● വീട്ടിൽ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ സാധിക്കാറുണ്ടോ?
● ഒരു മാനസികാരോഗ്യ വിദഗ്ധനെയോ മനഃശാസ്ത്രജ്ഞനെയോ കാണുന്നതും സഹായം സ്വീകരിക്കുന്നതും നോർമലൈസ് ചെയ്യാറുണ്ടോ നിങ്ങളുടെ സംഭാഷണങ്ങളിൽ?
YES: 12 or more -very good
YES: 6 to 11 -good
YES: Less than 5 -can improve
കുട്ടികളോട്
● നിങ്ങളുടെ സങ്കടം, ദേഷ്യം എന്നിവ വീട്ടിൽ പ്രകടിപ്പിക്കാൻ സാധിക്കാറുണ്ടോ?
● വീട്ടിൽ എന്തും തുറന്നുസംസാരിക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ?
● മാതാപിതാക്കളോട് നന്ദി പ്രകടിപ്പിക്കാറുണ്ടോ? ഉദാ: നിങ്ങളുടെ ഇഷ്ടവിഭവം പാകം ചെയ്തു തന്ന അമ്മ/അച്ഛനോട് നന്ദി പറയാൻ ശ്രമിക്കാറുണ്ടോ?
● സ്കൂളിലോ മറ്റു കളിസ്ഥലങ്ങളിലോ എന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസമോ അനുഭവപ്പെട്ടാൽ വീട്ടിലെ മുതിർന്നവരോട് സഹായം ചോദിക്കാൻ ധൈര്യെപ്പടാറുണ്ടോ? (ഉദാ: ആരെങ്കിലും നിരന്തരം കളിയാക്കൽ, ഉപദ്രവിക്കൽ)
● വീട്ടിൽ മാതാപിതാക്കളെ ചെറിയ ജോലികൾ ചെയ്ത് സഹായിക്കാറുണ്ടോ? (ഉദാ: പാത്രങ്ങൾ കഴുകുക, ടേബ്ൾ വൃത്തിയാക്കുക, ചെടികൾക്ക് വെള്ളമൊഴിക്കുക)
● ഒരുദിവസം 7-8 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താറുണ്ടോ?
● കഴിവതും വീട്ടിൽതന്നെ പാകം ചെയ്ത ആഹാരം കഴിക്കാൻ ശ്രമിക്കാറുണ്ടോ?
● കൂടപ്പിറപ്പുകളോട് വഴക്കിട്ടാൽ ക്ഷമ പറയാറുണ്ടോ?
● സ്ക്രീൻ ടൈം മാതാപിതാക്കൾ പറയുന്നതുപോലെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ടോ?
● വീട്ടിലെ നിയമങ്ങൾ (rules) പാലിക്കാൻ ശ്രമിക്കാറുണ്ടോ? (ഉദാ: പുറത്തുപോയി കളിക്കാൻ അനുവദിച്ച സമയം, പഠനസമയം, പണം ചെലവാക്കുന്നതിലെ പരിധി, മറ്റു പരിധികൾ)
● നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അപ്പോൾതന്നെ നിറവേറ്റാൻ മുതിർന്നവർക്ക് സാധിച്ചില്ലെങ്കിൽ അത് തൽക്കാലം മാറ്റിവെക്കാൻ സാധിക്കാറുണ്ടോ?
YES: 9 or more -very good
YES: 4 to 8 -good
YES: Less than 4 -can improve
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.