ദിനംപ്രതി ഉയരുന്ന ഇന്ധനവിലയിൽനിന്ന് അൽപം ആശ്വാസം കിട്ടാനെന്താവഴിയെന്ന് ആലോചിക്കുന്നവർക്കു മുന്നിലുള്ള ഒരു സാധ്യതയാണ് വൈദ്യുതി വാഹനങ്ങൾ. ഇ.വി വാങ്ങുന്നവർക്ക് വമ്പൻ സബ്സിഡിയുമുണ്ട്. വിപണിയിലുള്ള മികച്ച വൈദ്യുതി സ്കൂട്ടറുകളെ പരിചയപ്പെടാം...
വിപണിയിൽ രണ്ടു തരം ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. ഉയർന്ന വേഗമുള്ളതും കുറഞ്ഞ വേഗമുള്ളതും. നിലവിൽ ഉപഭോക്താവ് അനുഭവിക്കുന്ന പ്രധാന പ്രശ്നം ഉൽപന്ന ലഭ്യതയിലെ ധാരാളിത്തമാണ്. പരമ്പരാഗത ബൈക്കുകളെപ്പോലെ സമാനമായ സ്വഭാവസവിശേഷതകളുള്ള വാഹനങ്ങളല്ല വൈദ്യുതി വിഭാഗത്തിൽ വരുന്നതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പെട്രോൾ ബൈക്കുകളെ വിവിധ കാറ്റഗറികളിൽപെടുത്തുക എളുപ്പമാണ്.
എൻജിെൻറ കരുത്തോ മൈലേജോ ഒക്കെ പരിഗണിച്ച് ഇവയെ വർഗീകരിക്കാം. എന്നാൽ, ൈവദ്യുതി ഇരുചക്രവാഹനങ്ങൾ അവയുടെ അലകിലും പിടിയിലും അത്രമേൽ വ്യത്യസ്തമാണ്. കുറഞ്ഞ വേഗമുള്ള സ്കൂട്ടറുകൾക്ക് ആർ.ടി.ഒ, ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയവയൊന്നും ആവശ്യമില്ല. അവയുടെ വേഗം 25 കിലോമീറ്ററിനുള്ളിൽ പരിമിതമായിരിക്കും. എന്നാൽ, ഉയർന്ന വേഗമുള്ള ബൈക്കുകൾക്ക് എല്ലാതരം രേഖകളും ആവശ്യമാണ്. ലോ-സ്പീഡ് സ്കൂട്ടറുകൾക്ക് 250 വാട്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ഒറ്റ ചാർജിൽ 65-85 കിലോമീറ്റർ ഓടിക്കാം. ഉയർന്ന വേഗമുള്ള മോഡലുകളെ അപേക്ഷിച്ച് വില അൽപം കുറവുമാണ്.
രൂപകൽപന
ഒരു കാറോ മോട്ടോർ സൈക്കിളോ സ്കൂട്ടറോ ആകട്ടെ, ഏതു വാഹനത്തിലെയും ശ്രദ്ധയാകർഷിക്കുന്ന ആദ്യത്തെ കാര്യമാണ് രൂപകൽപന മികവ്. ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഇത് ബാധകമാണ്. ധാരാളം ലെഗ് സ്പെയ്സും ബൂട്ട് സ്റ്റോറേജുമുള്ള സ്റ്റൈലിഷ് സ്കൂട്ടറുകൾ ഇന്ന് ലഭ്യമാണ്. വാഹനത്തിെൻറ ഭംഗിയോടൊപ്പം സ്റ്റോറേജ് സൗകര്യവും ശ്രദ്ധിക്കുക. പരുക്കൻ റോഡുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സ്കൂട്ടറുകൾക്ക് കഴിയുമോ എന്നും ബിൽഡ് ക്വാളിറ്റി മികച്ചതാണോ എന്നും ഉറപ്പുവരുത്തണം. ബാറ്ററികൾ ഐ.പി 65/67 നിലവാരത്തിൽ സംരക്ഷിക്കുന്നവയാണോ എന്ന് പരിശോധിക്കുക. ഇത് വെള്ളം കയറുന്നതിൽനിന്ന് ബാറ്ററിയെ സുരക്ഷിതമാക്കും.
ഇലക്ട്രിക് വാഹനങ്ങളും ഓൺബോർഡിൽ നിരവധി സവിശേഷതകളുമായാണ് വരുന്നത്. സ്പീഡ് ലോക്കിങ് സിസ്റ്റം, ആപ്ലിക്കേഷൻ കണക്ടിവിറ്റി, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇ-എ.ബി.എസ്, ഡിസ്ക് ബ്രേക്കുകൾ, യു.എസ്.ബി ചാർജിങ് പോർട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വാങ്ങാൻ ആഗ്രഹിക്കുന്ന മോഡലിന് ലഭ്യമായ സവിശേഷതകളുടെ പട്ടിക പരിശോധിക്കുകയും പരമാവധി പ്രത്യേകതകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
റേഞ്ച് അഥവാ മൈലേജ്
ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ പരിശോധിക്കേണ്ട പ്രധാന ഘടകമാണ് റേഞ്ച് അഥവാ മൈലേജ്. ഇലക്ട്രിക് സ്കൂട്ടറുകൾ വ്യത്യസ്ത തരത്തിൽ ലഭ്യമാണ്. കുറഞ്ഞ വേഗമുള്ളവയും അതിവേഗ മോഡലുകളും ഇതിലുണ്ട്. വേഗം കുറഞ്ഞ മോഡലുകൾക്ക് 85 കിലോമീറ്റർവരെ റേഞ്ച് ലഭിക്കുന്നുണ്ട്. ഉയർന്ന വേഗമുള്ളവക്ക് 140 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും. ഇലക്ട്രിക് സ്കൂട്ടറുകൾ പൊതുവെ നഗരയാത്രക്കുവേണ്ടിയുള്ളതാണെന്ന് എപ്പോഴും ഓർമിക്കുക. നഗരങ്ങളിലാണ് ഇവക്ക് കൂടുതൽ മൈലേജ് ലഭിക്കുന്നതും.
ലെഡ് ആസിഡ്, ലിഥിയം അയൺ ബാറ്ററി വേരിയൻറുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണ്. ലെഡ്-ആസിഡ് ബാറ്ററി മോഡലുകൾ മലിനീകരണം ഉണ്ടാക്കാത്തതാണ്. ലെഡ്-ആസിഡ് ബാറ്ററികളേക്കാൾ കാര്യക്ഷമമാണ് ലിഥിയം അയൺ ബാറ്ററികൾ. രണ്ടു തരം ബാറ്ററികളുടെയും വിലയിൽ വ്യത്യാസമുണ്ട്.
ചാർജ് ചെയ്യുന്ന സമയം
ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററികൾ പൂർണമായും ചാർജ് ആകാൻ സാധാരണ അഞ്ചു മണിക്കൂർ വരെ യെടുക്കും. സ്കൂട്ടർ വാങ്ങുമ്പോൾ ചാർജിങ് സമയം എത്രയാണെന്ന് പരിശോധിക്കുക. കുറഞ്ഞ ചാർജിങ് സമയമുള്ള വാഹനങ്ങളാണ് മികച്ചതും പ്രായോഗികവും. ഹൈസ്പീഡ് ചാർജിങ് ലഭ്യമാണോ എന്നും അേന്വഷിക്കുക. സ്വാപ്പബിൾ ബാറ്ററി അഥവാ നീക്കംചെയ്യാവുന്ന ബാറ്ററികൾ ആണോ എന്നതും പ്രധാന മാണ്. നീക്കം ചെയ്യാവുന്നവയാണെങ്കിൽ കൂടുതൽ പ്രായോഗികമാണ്.
ഇ.വി തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം വേഗമാണ്. ഉയർന്ന വേഗമുള്ളവക്ക് റേഞ്ച് കുറവായിരിക്കും. റേഞ്ചും വേഗവും സമാസമം ചേരുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതുപോലെ കമ്പനി പറയുന്ന റേഞ്ച് എത്ര വേഗത്തിലാണ് ലഭിക്കുന്നതെന്നും ചോദിച്ച് മനസ്സിലാക്കുക. ചില നിർമാതാക്കൾ റേഞ്ച് പറയുേമ്പാൾ വളരെ കൂടുതലായിരിക്കും. പേക്ഷ, അത് 30-40 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുേമ്പാൾ മാത്രമായിരിക്കും എന്നത് അവർ പറയില്ല. വേഗം കൂടുംതോറും റേഞ്ച് ഇടിയുന്നതും സാധാരണയാണ്. നിലവിൽ വിപണിയിൽ ലഭ്യമായതും വിശ്വസിക്കാൻ കൊള്ളാവുന്നതും ബ്രാൻഡ് വാല്യുവും പ്രായോഗികതയും ഏറിയതുമായ അഞ്ച് വൈദ്യുതി സ്കൂട്ടറുകൾ പരിചയപ്പെടാം...
ഈഥർ
നാം അധികം കേട്ടിട്ടില്ലാത്ത വാഹനനാമമാണിത്. ഈഥർ പുതിയൊരു കമ്പനിയാണ്. ഒരു സ്റ്റാർട്ടപ്പ് എന്നു പറയാം. തങ്ങളുടെ ഉൽപന്നത്തിെൻറ മേന്മകൊണ്ട് പരമ്പരാഗത വാഹനനിർമാതാക്കൾക്ക് മുന്നേ സഞ്ചരിച്ച കമ്പനിയാണിത്. ഈഥർ സ്കൂട്ടറുകൾക്ക് രണ്ടു പ്രത്യേകതകളാണുള്ളത്. ഒന്ന്, വാഹനത്തിെൻറ റേഞ്ച് (ഒറ്റ ചാർജിൽ ഓടുന്ന ദൂരം) വളരെ കൂടുതലാണ്. അതുപോലെ സാമാന്യം മികച്ച വേഗത്തിലും വാഹനം ഓടിക്കാനാകും. പുതിയ കമ്പനിയായതിനാൽ ചില പരാധീനതകളും ഈഥറിനുണ്ട്. ആവശ്യക്കാർക്ക് വേണ്ടതനുസരിച്ച് വാഹനം എത്തിക്കാനുള്ള സംവിധാനം ഇവർക്കില്ല.
കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും ഡീലർഷിപ്പുകൾ തുറന്നിട്ടുണ്ട്. മറ്റിടങ്ങളിൽ വാഹനം എത്തിയിട്ടില്ല. ഈഥറിൽ ഹീറോ പോലുള്ള വമ്പൻ കമ്പനികളും സച്ചിൻ ബെൻസാലിനെപ്പോലുള്ള ഇൻവെസ്റ്റർമാരും ധാരാളം പണം നിക്ഷേപിക്കുന്നുണ്ട്. അതിനാൽതന്നെ ഭാവിയുള്ള വാഹനമാണിതെന്ന് പറയാം. 450 എക്സ്, 450 പ്ലസ് എന്നിങ്ങനെ രണ്ടു വേരിയൻറുകളുണ്ട്. ഒറ്റ ചാർജിൽ ഇക്കോ മോഡിൽ വാഹനം 116 കിലോമീറ്റർ സഞ്ചരിക്കും. വാർപ്പ് എന്ന പെർഫോമൻസ് മോഡിൽ 50 കിലോമീറ്ററാണ് മൈലേജ്. പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗമാർജിക്കാൻ 3.3 സെക്കൻഡ് മതി. ഭാരം 108 കിലോഗ്രാം. വില 1,25,490 (എക്സ് ഷോറൂം ഡൽഹി). പരീക്ഷിച്ചുനോക്കാവുന്ന വാഹനമാണിത്.
ബജാജ് ചേതക്
ഇന്ത്യയിൽ ഒരു പ്രമുഖ വാഹനനിർമാതാവ് അവതരിപ്പിക്കുന്ന ആദ്യ വൈദ്യുതി സ്കൂട്ടറായിരുന്നു ചേതക്. വൈദ്യുതി സ്കൂട്ടർ നിർമിക്കാൻ ആരംഭിച്ചപ്പോൾ ബജാജ് എടുത്ത തീരുമാനങ്ങളിലൊന്ന് തങ്ങളുടെ പഴയ പടക്കുതിരയായ ചേതക്കിെൻറ പേരിടാം എന്നായിരുന്നു. 2020 ജനുവരിയിൽ കമ്പനി സ്കൂട്ടർ പുറത്തിറക്കുകയും ചെയ്തു. യൂറോപ്യൻ വാഹനങ്ങളെ വെല്ലുന്ന രൂപസൗകുമാര്യവുമായിട്ടാണ് ചേതക്കിെൻറ വരവ്.
ഒറ്റ ചാർജിൽ 90 കിലോമീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഉയർന്ന വേഗം 70 കിലോമീറ്ററാണ്. ഇക്കോ, സ്പോർട്സ് എന്നിങ്ങനെ രണ്ടു മോഡുകളുണ്ട്. അർബൻ പ്രീമിയം എന്നിങ്ങനെ രണ്ടു വേരിയൻറുകളുണ്ട്. അർബെൻറ വില 1,00,000 രൂപയാണ്. പ്രീമിയത്തിന് 1,15,000 രൂപ വിലവരും. 2022ൽ രാജ്യെത്ത 25 നഗരങ്ങളിൽ വാഹനം ലഭ്യമാക്കുമെന്നാണ് ബജാജ് പറയുന്നത്.
റിവോൾട്ട് ആർ.വി 400
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയ നിർമാതാവായിരുന്നു റിവോൾട്ട്. നേരേത്ത പറഞ്ഞ രണ്ടു വാഹനങ്ങളും സ്കൂട്ടറുകളായിരുന്നെങ്കിൽ റിവോൾട്ട് ഇലക്ട്രിക് ബൈക്കാണ്. ഡൽഹി, പുണെ, അഹ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിൽ നിലവിൽ മോട്ടോർ സൈക്കിളുകൾ റിവോൾട്ട് വിൽക്കുന്നുണ്ട്.
രണ്ട് ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എൽ.ഇ.ഡി ലൈറ്റിങ്ങുകൾ, ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് എന്നിവ ലഭിക്കും. സ്പോർട്സ് മോഡിലാണ് വാഹനത്തിന് ഉയർന്ന വേഗം ലഭിക്കുക, 85 കിലോമീറ്റർ. പേക്ഷ, റേഞ്ച് 80 ആയി കുറയുമെന്നതാണ് പ്രശ്നം. സാധാരണ മോഡിൽ വാഹനം 65 കിലോമീറ്റർ വേഗത്തിൽ 100 കിലോമീറ്റർ സഞ്ചരിക്കും. ഇക്കോ മോഡിൽ, ടോപ് സ്പീഡ് 45 കിലോമീറ്ററും പരിധി 150 കിലോമീറ്ററുമാണ്. 90,799 രൂപയാണ് വാഹനത്തിെൻറ എക്സ്ഷോറൂം വില.
ഹീറോ നൈക്സ്-എച്ച്.എക്സ്
ഇന്ത്യയിലെ പ്രമുഖ വൈദ്യുതി വാഹനനിർമാതാക്കളായ ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടറാണ് നൈക്സ്-എച്ച്.എക്സ്. 'വർഷങ്ങളുടെ ഗവേഷണത്തിനും ഫീൽഡ് ട്രയലുകൾക്കും' ശേഷമാണ് സ്കൂട്ടർ പുറത്തിറക്കിയതെന്നാണ് ഹീറോയുടെ അവകാശവാദം. 60,990 രൂപയാണ് വില. വൈദ്യുതി വാഹനങ്ങൾക്കു ലഭിക്കുന്ന പുതുക്കിയ സബ്സിഡി നിരക്കാണ് വില കുറയാൻ കാരണം. സ്കൂട്ടറിെൻറ ഏറ്റവും വലിയ പ്രത്യേകത െമെലേജാണ്. ഒറ്റ ചാർജിൽ 165 കിലോമീറ്റർ വാഹനം സഞ്ചരിക്കുമെന്ന് കമ്പനി പറയുന്നു.
ഇൗ വിഭാഗത്തിൽ ഇത്രയും കൂടുതൽ റേഞ്ച് ലഭിക്കുന്ന സ്കൂട്ടർ ആദ്യമായാണ് വിപണിയിലെത്തുന്നത്. പേക്ഷ, പരമാവധി വേഗം 43 കിലോമീറ്റർ മാത്രമാണ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്റ്റാൻഡ് പ്രത്യേകതയാണ്. ബ്ലൂടൂത്ത് ഇൻറർഫേസ് ഉൾപ്പെടെ ഫോർ ലെവൽ 'ഓൺ-ഡിമാൻഡ്' സ്മാർട്ട് കണക്ടിവിറ്റി സംവിധാനവും ലഭിക്കും. കോമ്പി ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. ഫോേട്ടാൺ എച്ച്.എക്സ്, ഒപ്ടിമ എച്ച്.എക്സ് തുടങ്ങിയ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറുകളും ഹീറോ നിർമിക്കുന്നുണ്ട്.
ടി.വി.എസ് ഐ ക്യൂബ്
രാജ്യത്തെ പ്രമുഖ വാഹനനിർമാതാവായ ടി.വി.എസിെൻറ വൈദ്യുതിവാഹനമാണ് ഐ ക്യൂബ്. ഡൽഹിയിലാണ് ഐ ക്യൂബ് ആദ്യം പുറത്തിറക്കിയത്. മറ്റു വൈദ്യുതി സ്കൂട്ടറുകെള അപേക്ഷിച്ച് മികച്ച വേഗമാണ് ഐ ക്യൂബിനുള്ളത്. മണിക്കൂറിൽ 78 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ഒറ്റ ചാർജിൽ 70-75 കിലോമീറ്റർ ദൂരമാണ് പിന്നിടുക. 1,00,000 രൂപയാണ് എക്സ്ഷോറൂം വില. ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളുണ്ട്.
ബ്രേക്കിങ്ങിൽ കരുത്ത് പുനരുൽപാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗം കൈവരിക്കും. ടി.എഫ്.ടി ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടി.വി.എസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിങ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ് കാൾ അലർട്ടുകൾ/എസ്.എം.എസ് അലർട്ടുകൾ എന്നിവപോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.