കള്ളം പറഞ്ഞാൽ ജോണിെൻറ മൂക്കിന് നീളം കൂടും, പുകഴ്ത്തൽ കേട്ടാൽ അർഫാസിെൻറ ചെവി ചുവന്നുതുടുക്കും...സുഹൃത്തുക്കളെ അളന്നുമുറിച്ചാണ് മിഥുൻ രമേഷിെൻറ നിരൂപണം. പെട്ടെന്നൊരു സുപ്രഭാതത്തിൽ വീണുകിട്ടിയതല്ല ഇൗ നീളൻ മൂക്കിെൻറയും ചുവപ്പൻ ചെവിയുടെയും കഥ. കണ്ടും കേട്ടും കൊണ്ടും കൊടുത്തും അനുഭവിച്ചറിഞ്ഞ 17 വർഷത്തെ സൗഹൃദത്തിെൻറ അനന്തരഫലമാണ് ഇൗ നിരീക്ഷണം.
ഒന്നര പതിറ്റാണ്ടായി ഗൾഫ് മലയാളിയുടെ വീടിനുള്ളിലും അടുക്കളയിലും കാറിലും മനസ്സിലും ഫോണിലുമെല്ലാം ശബ്ദമായും ദൃശ്യമായും കടന്നുകൂടിയ മൂന്നു പേർ. മിഥുൻ രമേഷ്, ജോൺ (ജീൻ മാർക്കോസ്), അർഫാസ് ഇഖ്ബാൽ. ഒാൺ എയറിൽ അബദ്ധം പിണഞ്ഞാൽ കൂടെയുള്ളവനെ 'എയറിൽ' കയറ്റുന്ന റേഡിയോ ജോക്കികൾ. സെലിബ്രിറ്റി, നടൻ, ഇൻഫ്ലുവൻസർ, ആർ.ജെ, സംവിധായകൻ... അങ്ങെന നീണ്ടുപോകുന്ന വിശേഷണങ്ങൾക്കപ്പുറം സൗഹൃദത്തിന് അതിർവരമ്പുകളിടാത്ത ഉറ്റ ചങ്ങാതിമാർ.
2004ൽ ദുബൈ സത്വയിലെ ചെറിയ മുറിയിൽ തുടങ്ങിയ സ്നേഹത്തിെൻറ, പിണക്കത്തിെൻറ, പ്രവാസത്തിെൻറ, യാത്രകളുടെ ഒാർമകൾ പങ്കുവെക്കുകയാണ് മിഥുനും അർഫാസും ജോണും. ദുബൈ കറാമ ചായ് ഗില്ലിയിലെ ചായകുടിക്കിടയിൽ പരസ്പരം തള്ളിയും തലോടിയും കൗണ്ടറടിച്ചും സൗഹൃദത്തിെൻറ ഒാർമകളിലേക്ക് ഫൈൻ ട്യൂൺ ചെയ്യുകയാണ് മൂവരും.
ദുബൈയിലെ അമർ,അക്ബർ, അന്തോണി
''പടമെല്ലാം പൊട്ടണ് പൊട്ടണ്
ചെലതെല്ലാം പെട്ടീല് പെട്ടീല്
നടപ്പാണേൽ കണ്ടാല് മോഹൻ ലാല്...''
റസ്റ്റാറൻറിലെ ഡെസ്കിൽ താളംപിടിച്ച് ജോണും അർഫാസും പാട്ട് തുടങ്ങി. പാട്ടിലെ കഥാപാത്രം വേറാരുമല്ല, സാക്ഷാൽ മിഥുൻ രമേഷ്. മിഥുെൻറ സിനിമക്കാലമാണ് 'ഉറുമി'യിലെ ഗാനത്തിെൻറ പാരഡിയായി അവതരിച്ചത്. 17 വർഷം പഴക്കമുള്ള സത്വയിലെ താമസസ്ഥലത്തേക്കായിരുന്നു പാേട്ടാർമകൾ മൂവരെയും എത്തിച്ചത്. ''അന്നൊക്കെ അവധിദിവസമായാൽ മുറി നിറയെ ആളുണ്ടാകും. പാട്ടും മേളവുമെല്ലാമായി കൂടും.''
മിഡിൽ ഇൗസ്റ്റിലെ മുൻനിര റേഡിയോ ആയ ഹിറ്റ് എഫ്. എമ്മിെൻറ തുടക്കക്കാരായാണ് ഇവർ ദുബൈയിലെത്തിയത്. ഇതേ സ്ഥാപനത്തിലെ ഫസ്ലുവും റിയാസും ഒപ്പമുണ്ടായിരുന്നു. ''മിഥുൻ തേച്ച് മടക്കിവെച്ചിരിക്കുന്ന ഷർട്ട് നേരം വെളുക്കുേമ്പാൾ കാണില്ല. അതും ഇട്ട് ജോൺ രാവിലെ ഒാഫിസിലെത്തിയിട്ടുണ്ടാകും'' ^അർഫാസാണ് ജോണിനെ കടന്നാക്രമിച്ചത്. ത
െൻറ അലക്കിയിട്ട ബെനിയൻ കാണാതായതിനു പിന്നിലും അർഫാസിന് സംശയം ജോണിനെയാണ്. 'അലക്കിയിട്ടത്' എന്ന് ഡെക്കറേഷൻ വേണ്ടെന്ന് ജോണിെൻറ കൗണ്ടർ എത്തിയതോടെ മിഥുനും ഒപ്പംകൂടി: ''അതൊരു ബെനിയൻ ആയിരുന്നോ. തുളച്ചുകയറിയ വെടിയുണ്ടകളായിരുന്നു ആ ബെനിയെൻറ അടയാളം.''
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസജീവിതത്തിലെ ഏറ്റവും രസകരമായ ദിനങ്ങളായിരുന്നു ആ ബാച്ലർ ലൈഫെന്ന കാര്യത്തിൽ മൂവർക്കും അഭിപ്രായ വ്യത്യാസമില്ല. പ്രവാസത്തിെൻറ മധുരവും കയ്പും അറിഞ്ഞ നാളുകളായിരുന്നു. ശമ്പളമൊക്കെ മെച്ചപ്പെട്ടപ്പോഴാണ് കുടുംബവുമായി സ്വന്തം താമസസ്ഥലം തേടിപ്പോയത്. മൂന്നു പേരുടെയും സുഹൃദ്ബന്ധത്തിെൻറ രസകരമായ കഥകേൾക്കുേമ്പാൾ ''ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ'' എന്നൊരു സംശയം. ആലോചിച്ച് പിറകിലേക്കു പോയാൽ നാദിർഷായുടെ അമർ, അക്ബർ, അന്തോണിമാരല്ലേ ഇവർ എന്നൊരു തോന്നൽ. പട്ടായക്കു പോകാൻ സമ്പാദ്യമൊരുക്കി സ്വപ്നങ്ങൾ നെയ്തവരാണ് അമറും അക്ബറും അന്തോണിയുമെങ്കിൽ ദുബൈ എന്ന സ്വപ്നലോകത്തെത്തിയശേഷം സൗഹൃദത്തിെൻറ രസച്ചരടുകൾ കോർത്തെടുത്തവരാണ് ജോണും മിഥുനും അർഫാസും.
ഒാഫിസ് വൈബ്
കാര്യം നൻപൻമാരൊക്കെയാണെങ്കിലും തത്സമയ പരിപാടിയിൽ എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ ആദ്യം 'എയറിൽ' കയറ്റുന്നത് ഇവർതന്നെയായിരിക്കും. നാവിൽനിന്ന് വീഴുന്ന ഒരു വാക്കുപോലും ചിലപ്പോൾ കൈവിട്ടുപോകും. ''ചില സമയത്ത് തോന്നും മരിച്ചുപോയാലോ എന്ന്'' ^ഒാൺ എയറിലെ അബദ്ധങ്ങളിൽ ചൂളിപ്പോകുന്നതിനെപ്പറ്റി ജോണിെൻറ അഭിപ്രായ പ്രകടനം.
മലയാളം വായനയിൽ അത്ര അഗ്രഗണ്യനല്ലാത്ത അർഫാസിെൻറ പേരിലാണ് ചില കഥകൾ അടിച്ചിറക്കിയത്. ഒറ്റക്കമ്പി നാദം എന്നത് 'ഒറ്റക്കമ്പി നടാം' എന്ന് പറഞ്ഞതും ഇടനെഞ്ചിൽ തുടിയുണ്ടേ എന്നത് 'ഇടനെഞ്ചിൽ തുണിയുണ്ടേ' എന്ന് മാറിപ്പോയതും അർഫാസിെൻറ അബദ്ധങ്ങളുടെ പട്ടികയിലേക്ക് എഴുതിച്ചേർത്തുകൊടുത്തു. ഇവിടെയിരുന്ന് സംസാരിക്കുന്നതുപോലെതന്നെയാണ് മൈക്കിന് മുന്നിലെത്തുേമ്പാഴും എന്ന് ജോൺ. അല്ലെങ്കിൽ ആക്ടിങ് ആയിപ്പോകും. ഒാൺ എയറിൽ ആരും പരസ്പരം പുകഴ്ത്താറില്ല. 'പാര'വെപ്പ് മാത്രം.
ഒാഫിസിൽ വന്ന ആദ്യ ദിവസം റാഗിങ് ഉണ്ടായിരുന്നു. മിഥുന് കിട്ടിയത് സിനിമ അഭിനയം. ആദ്യ ദിവസംതന്നെ സുഹൃത്തിനെ 'പാര' വെച്ച് തിരിച്ചോടിച്ച മിഥുെൻറ കഥയും ജോൺ മറന്നിട്ടില്ല^ മിഥുനൊപ്പം സുഹൃത്ത് ക്രിസും ജോയിൻ ചെയ്യാൻ എത്തിയിരുന്നു. അവിടെയെത്തിയപ്പോഴാണ് അറിയുന്നത് ഒരാൾക്കേ ചാൻസുള്ളൂ എന്ന്. മിഥുനും ക്രിസും കുത്തിയിരുന്ന് ആലോചന തുടങ്ങി. ഒടുവിൽ ക്രിസ് പറഞ്ഞു: ''ഞാൻ നാട്ടിലേക്ക് തിരിച്ചുപൊക്കോളാം. നീ ജോലിയിൽ ജോയിൻ ചെയ്തോളൂ.''
''വേെണ്ടടാ, ഞാൻ മടങ്ങാം'' എന്ന സെൻറി മറുപടിക്കായി കാത്തുനിന്നവരെ ഞെട്ടിച്ച് മിഥുെൻറ മറുപടിയെത്തി ''എന്നാൽ ശരി അളിയാ. നീ പൊക്കോ...'' അർഫാസും ജോണും കണ്ണുതള്ളി നോക്കിനിൽക്കുന്നതിനിടെ ക്രിസിെൻറ മടക്കയാത്രക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു മിഥുൻ.
കുടുംബം, പ്രണയം, യാത്ര
സെലിബ്രിറ്റികളായ ഭാര്യമാരുടെ ഭർത്താക്കന്മാർ കൂടിയാണിവർ. മിഥുെൻറ ഭാര്യ ലക്ഷ്മി മേനോൻ, ജോണിെൻറ ഭാര്യ മായ കർത്ത, അർഫാസിെൻറ ഭാര്യ നസ്റിൻ അബ്ദുല്ല... മൂവരും സോഷ്യൽ മീഡിയ താരങ്ങൾ. ഹിറ്റ് എഫ്.എമ്മിലെ സഹപ്രവർത്തകരാണ് ജോണും മായയും. ഇവിടെ എത്തിയ ശേഷം തളിരിട്ട പ്രണയം. രണ്ടു പേരും ഒരുമിച്ച് നിൽക്കുേമ്പാഴുള്ള കെമിസ്ട്രി കണ്ടപ്പോൾതെന്ന ഇത് ഒരു വഴിക്ക് പോകില്ലെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്ന് മിഥുനും അർഫാസും. .
തങ്ങളെപ്പോലെതന്നെ സുഹൃത്തുക്കളാണ് അച്ചുവും മായയും നസ്റിനുമെന്ന് മിഥുൻ പറയുന്നു. ഒരേ സ്കൂളിലാണ് മിഥുെൻറയും അർഫാസിെൻറയും കുട്ടികൾ പഠിക്കുന്നത്. മിഥുെൻറ അമ്മ ഒന്നാന്തരം ഭക്ഷണമുണ്ടാക്കും. നാട്ടിലെത്തിയാൽ പരസ്പരം വീട്ടുകാരെ സന്ദർശിക്കും. മിഥുനില്ലെങ്കിലും തിരുവനന്തപുരത്തെ വീട്ടിൽ അർഫാസെത്തും. കഴിഞ്ഞ ഒാണത്തിന് മിഥുെൻറ അമ്മയുടെ വക ഒാണക്കോടി കിട്ടിയത് അർഫാസിന്. തനിക്കുപോലും കിട്ടാതിരുന്ന ഒാണക്കോടിയാണ് ഇവൻ വാങ്ങിയതെന്ന് മിഥുെൻറ പരാതി. ദുബൈയിലെത്തിയാൽ അർഫാസിെൻറ പിതാവിെൻറ കൂട്ട് മിഥുനും ജോണുമാണ്. ഫസ്ലു ചിലപ്പോൾ ഒരുമാസമൊക്കെ മിഥുെൻറ വീട്ടിൽ തങ്ങും.
മൂന്നു പേരും മാത്രമുള്ള യാത്രകൾ കുറവായിരുന്നെങ്കിലും എല്ലാവർഷവും ഹിറ്റ് എഫ്.എം 100 േശ്രാതാക്കളുമായി വിദേശ യാത്ര നടത്താറുണ്ട്. ഒാരോ യാത്രയിലും മറക്കാനാകാത്ത അനുഭവങ്ങൾ നിരവധിയുണ്ടെന്ന് പറയുേമ്പാഴും പുറത്തുപറയണോ വേണ്ടയോ എന്ന് പരസ്പരം കള്ളനോട്ടം. ബാഴ്സലോണയിലെ ഗാലാ ഡിന്നറിൽ ജോൺ 'തകർത്തു'പാടിയ 'അന്തിക്കടപ്പുറത്ത്' മറക്കാനാവില്ലെന്ന് മിഥുൻ. മേശപ്പുറത്തായിരുന്നു ജോൺ താളംപിടിച്ചു തുടങ്ങിയത്. േഫാമിലായപ്പോൾ അവിടെയിരുന്ന േപ്ലറ്റിലേക്ക് കൊട്ടിക്കയറി. മൂർധന്യത്തിലെത്തിയപ്പോൾ ലക്ഷക്കണക്കിന് രൂപ വരുന്ന േപ്ലറ്റുകളും സാധനങ്ങളുമെല്ലാം തവിടുപൊടി. ബാഴ്സലോണക്കാരുടെ മഹാമനസ്കതയിൽ കാഷ് പോകാതെ രക്ഷെപ്പട്ടു.
മിഥുൻ: ശശി തരൂരിെൻറ why i am a hindu എന്ന പുസ്തകത്തിെൻറ തുടക്കത്തിൽ പറയുന്നതുപോലെ 'ഹിന്ദുവായി ജനിച്ചു' എന്ന കാരണംകൊണ്ടു മാത്രമാണ് നമുക്ക് ജാതിയും മതവും ഉണ്ടാകുന്നത്. എല്ലാ മതത്തിെൻറയും കാര്യം അങ്ങനെയാണ്. അതിർവരമ്പുകൾ കൂടുതലും സൃഷ്ടിക്കപ്പെടുന്നത് സമൂഹമാധ്യമങ്ങളിലാണ്. മതത്തിൽ രാഷ്്ട്രീയം വേണമെന്ന് ചിന്തിക്കുന്നവരാണ് സൗഹൃദങ്ങൾക്ക് അതിരിടുന്നത്. നമ്മൾ ജനിച്ചത് ഏതു മതത്തിൽ എന്നതിലല്ല, ജീവിച്ചത് എങ്ങനെയാണ് എന്നതിലാണ് കാര്യം. ഉത്സവപ്പറമ്പുകളിൽ പോയിരുന്നകാലത്ത് കൂടെയുണ്ടായിരുന്നത് എബിനും നിയാസുമെല്ലാമായിരുന്നു. അന്ന് ചിന്തിച്ചിരുന്നില്ല കൂടെയുണ്ടായിരുന്നത് ആരാണെന്ന്. ആ ചിന്തയില്ലാതെയാണ് നമ്മൾ വളർന്നത്. ഇന്ന് ഇങ്ങനൊരു ചർച്ച വരുന്നു എന്നതുതന്നെ അപകടകരമാണ്.
ജോൺ: എെൻറ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യനുമാണ്. സ്വന്തം വിശ്വാസങ്ങൾ പരസ്പരം ബഹുമാനിക്കുന്നവർ. വീടിെൻറ തൊട്ടടുത്ത് അമ്പലമുണ്ട്. കൂട്ടുകാർ ധൈര്യം തന്നെങ്കിലും അവിടെ പോയി മണി അടിക്കാൻ മനസ്സ് വരാത്തതിനാൽ അമ്പലക്കമ്മിറ്റി പ്രസിഡൻറിനോട് ചോദിച്ചു. അദ്ദേഹത്തിെൻറ മറുപടി ഇതായിരുന്നു: ''ഇവൻ മണി അടിച്ചശേഷം ബാക്കിയുള്ളവർ അടിച്ചാൽ മതി...'' ഇതായിരുന്നു കാലം.
പിന്നീട് നമ്മൾതന്നെയാണ് അതിർവരമ്പുകൾ ഉണ്ടാക്കിയത്. അമ്മക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഒരു ദിവസം എല്ലാവരും ചേർന്ന് ഗുരുവായൂർ പോയി. ക്ഷേത്രത്തിനുള്ളിലേക്ക് ഡാഡി കയറാൻ ഒരുങ്ങവെ കൂടെയുള്ള സുഹൃത്തുക്കൾ സ്നേഹപൂർവം വിലക്കി. കയറാതിരിക്കുന്നതാണ് ഉചിതമെന്ന് അവർ പറഞ്ഞതോടെ ഡാഡി പിന്മാറി. അതോടെ അമ്മയും കയറുന്നില്ലെന്ന നിലപാടെടുത്തു. അതിനുശേഷം അമ്മ ഇതുവരെ ഗുരുവായൂർ പോയിട്ടില്ല. ഇക്കാര്യത്തിൽ ഇവിടെ ദുബൈയിലുള്ള കുട്ടികളെ കണ്ടു പഠിക്കണം. അവർക്ക് ഇത്തരം വിലക്കുകളെക്കുറിച്ച് ചിന്തിക്കാൻപോലും സമയമില്ല.
അർഫാസ്: എല്ലാ മതങ്ങളും സ്നേഹവും നന്മയും മാത്രമാണ് പറയുന്നത്. അപ്പോൾ വേലിക്കെട്ടുകൾ സൃഷ്ടിക്കുന്നത് ആരാണ്. നമ്മൾതന്നെ. േഫാർട്ടുകൊച്ചിയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്താണ് എെൻറ വീട്. ക്രിസ്മസും പെരുന്നാളും വരുേമ്പാൾ ഭക്ഷണം പരസ്പരം കൈമാറിയാണ് വളർന്നുവന്നത്. ഇതിനിടയിലും ചിലർ പറയാറുണ്ട് ''അതിൽ വൈൻ ഉണ്ടാകും. കഴിക്കരുത്'' എന്ന്. ഞങ്ങൾ പുറത്തുപോകുേമ്പാൾ താക്കോൽ ഏൽപിക്കുന്നത് ഇൗ വീട്ടുകാരെയാണ്. അവർ തരുന്ന ഭക്ഷണത്തിന് വിലക്കേർപ്പെടുത്താൻ ഒരു മതവും പഠിപ്പിക്കുന്നില്ല. ഇതെല്ലാം സൃഷ്ടിക്കുന്നത് നമ്മളാണ്. ഇൗ വരമ്പുകൾ ഭേദിക്കേണ്ടതും നമ്മളാണ്.
പെട്ടെന്ന് പിണങ്ങുന്ന ജോണും ക്ഷമയുള്ള അർഫാസും കൂൾമാൻ മിഥുനും ഒന്നരപതിറ്റാണ്ടിനുശേഷവും ഉറ്റചങ്ങാതിമാരായി തുടരുന്നതിെൻറ രഹസ്യം അവരുടെ മനസ്സ് തുറന്നുള്ള സംസാരമെന്ന് വ്യക്തം. അല്ലെങ്കിൽ മൂന്നു സ്വഭാവമുള്ളവർ എങ്ങനെ ഒത്തുപോകുെമന്ന് അവർതന്നെ ചോദിക്കുന്നു. ദുബൈയിൽ അത്ര പരിചിതമല്ലാത്ത മുണ്ടുടുത്തെത്തിയ അവർ മാധ്യമം 'കുടുംബം' വായനക്കാർക്കും എല്ലാ മലയാളീസിനും ഓണാശംസകൾ നേർന്ന് മടങ്ങി ഓൺ എയറിേലക്ക്...
മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത നടനും അവതാരകനും ഇൻഫ്ലുവൻസറും േവ്ലാഗറും ആർ.ജെയുമാണ് മിഥുൻ രമേഷ്. ഹിറ്റ് എഫ്.എമ്മിലെ പ്രോഗ്രാം ഹെഡ്. 2000ത്തിൽ ലൈഫ് ഇൗസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശം. 2013ൽ സിന്ധു ബിജുവിനൊപ്പം ചേർന്ന് 84 മണിക്കൂറും 15 മിനിറ്റും നീണ്ട മ്യൂസിക് ഷോ റേഡിയോയിൽ അവതരിപ്പിച്ച് ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചു. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിെൻറ അവതാരകനായ മിഥുൻ പ്രമുഖ ചാനലുകളിലെ വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 30ഒാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഹിറ്റ് എഫ്.എമ്മിൽ പ്രോഗ്രാം പ്രൊഡ്യൂസർ, അവതാരകൻ എന്നതിലുപരിയായി സിനിമാ സംവിധായകൻ കൂടിയാണ് ജോൺ എന്ന ജീൻ മാർക്കോസ്. 2014ൽ പുറത്തിറങ്ങിയ ഏഞ്ചൽസാണ് ആദ്യ ചിത്രം. ഇന്ദ്രജിത് നായകനായ ഇൗ സിനിമയുടെ സഹ തിരക്കഥാകൃത്ത് കൂടിയായിരുന്നു ജോൺ. 2018ൽ സുരാജ് വെഞ്ഞാറമൂടിനെ മുഖ്യകഥാപാത്രമാക്കി 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രമെടുത്തു.
ഹിറ്റ് എഫ്.എമ്മിലെ സീനിയർ പ്രസൻററും ഡിജിറ്റൽ മീഡിയ സ്പെഷലിസ്റ്റുമായ അർഫാസ് ഇഖ്ബാൽ നല്ലൊരു നടൻകൂടിയാണ്. ഇൗ വർഷം പുറത്തിറങ്ങിയ പ്രവാസികളുടെ കഥ പറയുന്ന 'ദേര ഡയറീസിൽ' ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മീഡിയവണിൽ മെയ്ഡ് ഇൻ യു.എ.ഇ എന്ന പരിപാടിയും അവതരിപ്പിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.