മമിത ബൈജു ആകെ കൺഫ്യൂഷനിലാണ്. പ്ലസ്ടു കഴിഞ്ഞു. ഇനി അടുത്ത കോഴ്സിനു ചേരണം. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായ മെഡിസിൻ പഠനം കൈയെത്തും ദൂരെയാണ്. പക്ഷേ, 'ഖോ ഖോ'യിലെ അഞ്ജുവിനും 'ഓപ്പറേഷൻ ജാവ'യിലെ അൽഫോൻസക്കും മെഡിസിൻ പഠനത്തിെൻറ ഉത്തരവാദിത്തവും തിരക്കും ഉൾക്കൊള്ളാനാവുന്നില്ല.
സിനിമയിൽ ഒരു കൈ നോക്കാൻതന്നെയാണ് ഈ കോട്ടയംകാരിയുടെ തീരുമാനം. സർവോപരി പാലാക്കാരനിലൂടെ സിനിമയിലെത്തി. തുടർന്ന് ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇൻറർനാഷനൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങി നിരവധി സിനിമകൾ. ഒടുവിൽ ഖോ ഖോയിലൂടെയും ഓപ്പറേഷൻ ജാവയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ മമിത സൂപ്പർ ശരണ്യയിലൂടെ തെൻറ കരിയറിൽ ഉയർച്ചകൾ താണ്ടുകയാണ്. സിനിമ ആസ്വദിക്കുകയാണ്.
സിനിമ ഇപ്പോൾ സീരിയസ്
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'സർവോപരി പാലാക്കാരനി'ൽ വേഷം കിട്ടുന്നത്. പപ്പയുടെ സുഹൃത്ത് അജി ആയിരുന്നു സിനിമയുടെ പ്രൊഡ്യൂസർ. കുട്ടിക്കാലത്ത് കുറച്ച് പരസ്യചിത്രങ്ങളിൽ അഭിനയിച്ചതു മാത്രമാണ് ആകെ ഷൂട്ടിങ്ങുമായി ബന്ധം. സിനിമയെപ്പറ്റി എനിക്ക് അന്ന് യാതൊരു ഐഡിയയുമില്ലല്ലോ. പേടിയും ടെൻഷനുമൊക്കെയായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് മടി തോന്നി. പപ്പയോട് ചോദിച്ചപ്പോൾ നീ പോയി നോക്ക് എന്നും കുറച്ച് നേരത്തെ ഷൂട്ട് അല്ലേയുള്ളൂ എന്നും പറഞ്ഞു. അങ്ങനെ പോയി ചെയ്തു.
പിന്നെ ഹണി ബി 2ലേക്ക് കാൾ വന്നു. ഹണി ബിയും കഴിഞ്ഞപ്പോൾ എനിക്കു തോന്നി ഇത് നല്ല രസമുള്ള പരിപാടിയാണല്ലോ എന്ന്. അങ്ങനെ പയ്യപ്പയ്യെ ഞാൻ സിനിമയെ ഇഷ്ടപ്പെട്ടുതുടങ്ങി. പിന്നീട് ഖോ ഖോയിലും ജാവയിലുമെത്തി. ഇപ്പോഴാണ് ഞാൻ കുറേക്കൂടി സീരിയസായി സിനിമയെ കാണുന്നത്.
ഫ്രെയിംഔട്ടായി തുടക്കം
സർവോപരി പാലാക്കാരെൻറ സെറ്റിൽ എത്തുമ്പോൾ ആകെ പരിചയമുണ്ടായിരുന്നത് പ്രൊഡ്യൂസർ അജി അങ്കിളിനെ മാത്രമായിരുന്നു. ആദ്യ സീൻ സ്കൂൾ യൂനിഫോമിൽ അമ്മയോട് ബൈ പറഞ്ഞ് സ്കൂളിലേക്കു പോകുന്നതായിരുന്നു. അവർ എന്നോട് പറഞ്ഞു ഫ്രെയിം ഔട്ടായി പോകുന്നു എന്ന്. എനിക്ക് ഈ കീവേഡ്സ് ഒന്നും പരിചയമില്ലല്ലോ. ഒന്നുരണ്ട് തവണ തെറ്റിച്ചുകഴിഞ്ഞപ്പോഴേക്കും കാമറാമാൻ ആൽബിച്ചേട്ടന് കാര്യം മനസ്സിലായി. ചേട്ടൻ എനിക്ക് പറഞ്ഞുതന്നു. നീ പേടിക്കുകയൊന്നും വേണ്ട. ഇതാണ് ഫ്രെയിം ഔട്ട്. പിന്നീട് ആൽബിച്ചേട്ടനാണ് എന്നെ ഹണി ബി 2ലേക്ക് വിളിച്ചത്.
സിനിമാനടിയാകാൻ മോഹം
കുട്ടിക്കാലത്തേ സിനിമാനടിയാകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതിന് എന്തു വേണം എന്നൊന്നും അറിയില്ല. മറ്റു പല കുട്ടികളെയുംപോലെ ഞാനും ഫ്രണ്ട്സും ഇഷ്ടപ്പെട്ട സിനിമയുടെ സീൻ അഭിനയിച്ചുനോക്കും. ഡയലോഗ് പറഞ്ഞുനോക്കും. കണ്ണാടിയുടെ മുന്നിൽനിന്ന് ഡയലോഗ് പറഞ്ഞുനോക്കും. പക്ഷേ, സിനിമയിലെത്തും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എനിക്ക് പരിചയമുള്ള ഫീൽഡ് പപ്പയുടെ ഡോക്ടർ ജോലിയാണ്. അതുകൊണ്ടുതന്നെ പ്രഫഷൻ വൈസ് ഡോക്ടറാക്കാനായിരുന്നു ആഗ്രഹം.
ഖോ ഖോ വ്യത്യസ്ത അനുഭവം
ഡയറക്ടർ ആദ്യം സ്ക്രിപ്റ്റ് അയച്ചുതന്നു. അഞ്ജുവിെൻറ കഥാപാത്രം ആണന്നറിഞ്ഞപ്പോൾ വലിയ ഇൻററസ്റ്റിങ് ആയി. അഞ്ജുവിെൻറയും മരിയ ടീച്ചറിെൻറയും കണക്ഷനിൽ സങ്കടമൊക്കെ വരുന്ന ഭാഗം ഉണ്ടായിരുന്നു. അതൊക്കെ വായിച്ചപ്പോൾ വളരെ ഇഷ്ടമായി. സിനിമക്കുമുമ്പ് ഒരു മാസത്തോളം ഖോ ഖോയിൽ കോട്ടയത്തുെവച്ച് െട്രയിനിങ് തന്നു. നാഷനൽ പ്ലെയേഴ്സി
െൻറ കൂടെ സജി സാർ കോച്ച് ചെയ്തു. ഒരു മാസംകൊണ്ട് സ്കിൽസ് ഒന്നും കിട്ടുകയില്ലല്ലോ. അങ്ങനെ ബേസിക്സ് പഠിച്ചിട്ടാണ് സിനിമയിൽ എത്തിയത്. പിന്നെ ആ 14 കുട്ടികളാണ് കൊറിയോഗ്രഫി ചെയ്ത് പഠിപ്പിച്ചുതന്നത്. പിന്നെ രജിഷ ചേച്ചിയും വളരെ ഹെൽപ്ഫുൾ ആയിരുന്നു. ഖോ ഖോ കളിക്കൽ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. കുറച്ച് പാടാണ്. കൊല്ലം മൺറോതുരുത്തിലായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന ഫിലിമാണ്. സെറ്റിൽ എപ്പോഴും ഫ്രഷ്നസ് നിലനിന്നു. എനിക്ക് ഷൂട്ടില്ലാത്ത ദിവസങ്ങളിൽ ഖോ ഖോയിൽ അസിസ്റ്റൻറ് ഡയറക്ടറായും ഞാൻ നിന്നിട്ടുണ്ട്. നല്ലൊരു അവസരം കിട്ടിയാൽ ഗ്രാബ് ചെയ്യണമല്ലോ. എല്ലാം പഠിച്ച് മനസ്സിലാക്കി ഉറപ്പുണ്ടെങ്കിൽ ഒരു സിനിമ ഡയറക്ട് ചെയ്താൽ എന്താ?
ജാവയിലെ തേപ്പുകാരി
ഒഡീഷൻ വഴിയാണ് ഓപറേഷൻ ജാവയിൽ കയറിയത്. സംവിധായകൻ തരുൺ ചേട്ടൻ ആദ്യമേ പറഞ്ഞിരുന്നു ഇതിലെ കഥാപാത്രമായ അൽഫോൺസക്ക് രണ്ടു തരം അഭിപ്രായം വന്നേക്കാം. അങ്ങനെ ഡിബേറ്റ് വരണം എന്നാലെ ആ കഥാപാത്രം വിജയിക്കൂ എന്ന്. തിയറ്ററിൽ ഇറങ്ങിയപ്പോൾതന്നെ അങ്ങനെ ഒരു ടോക്ക് വന്നുതുടങ്ങി. അപ്പോൾ ആശ്വാസമായി. ഒ.ടി.ടി റിലീസും പിന്നെ ടി.വിയിലും എത്തിയതോടെ ഈ അഭിപ്രായം വർധിച്ചു. എെൻറ ഫ്രണ്ട്സ് ഒക്കെ പറഞ്ഞു. നീ രണ്ടു പ്രാവശ്യം തേക്കണ്ടായിരുന്നു. മനസ്സിലാകും ആ സാഹചര്യം എന്നാലും. സാഹചര്യം കാരണമാണ് അങ്ങന്നെ ചെയ്യേണ്ടിവന്നത് എന്ന് മനസ്സിലാക്കിയവരും ഉണ്ട്. അങ്ങനെ ഡിബേറ്റിൽ അൽഫോൺസ പെട്ടു. ജാവ ഹിറ്റായി. രണ്ടിലും വളരെ സന്തോഷം.
ഫാമിലി ഫുൾ സപ്പോർട്ട്
ബിഗ്ഗസ്റ്റ് ക്രിട്ടിക്കും സപ്പോർട്ടും ഫാമിലിയാണ്. ഡാൻസിനൊക്കെ പോകുമ്പോൾ എെൻറ കൂടെ ഫുൾടൈം അമ്മ (മിനി) ഉണ്ടാകും. പപ്പ തിരക്കാണെങ്കിലും പറ്റുന്നപോലെ സപ്പോർട്ട് ചെയ്യും. എെൻറ ഏതു സിനിമ ഇറങ്ങിയാലും അതുകണ്ട ശേഷം ചേട്ടനും നന്നായി ഗൈഡൻസ് തരും. ചേട്ടൻ കാനഡയിലാണ് പഠിച്ചത്. ഗ്രാേജ്വഷൻ കഴിഞ്ഞ് ഇപ്പോൾ ഞങ്ങൾക്കൊപ്പം കോട്ടയം കിടങ്ങൂരുള്ള വീട്ടിലുണ്ട്. ഡോക്ടർ ആകണമെന്ന ആഗ്രഹത്തിന് പാരൻറ്സ് സപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് എെൻറ ചായ്വ് സിനിമയിലേക്കാണെന്ന് മനസ്സിലായതോടെ അതിനും കട്ട സപ്പോർട്ട് കിട്ടി. ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുത്തോളൂ എന്നാണ് അവർ പറഞ്ഞത്. സിനിമയും മെഡിസിൻ പഠനവും എനിക്ക് ഒരുപോലെ കൊണ്ടുപോകാനാവില്ല. സിനിമയാണ് ഇഷ്ടം എന്നുണ്ടെങ്കിൽ എനിക്ക് മെഡിസിൻ പഠനത്തോട് നീതി പുലർത്താനാവില്ല. ഇത് സർവീസ് മേഖലയാണല്ലോ.
വരക്കാൻ ഇഷ്ടം
ചിത്രം വരക്കാൻ ഇഷ്ടമാണ്, ഡാൻസും. പിന്നെ വേസ്റ്റ് മെറ്റീരിയൽകൊണ്ട് എന്തെങ്കിലും സാധനങ്ങൾ ഉണ്ടാക്കുന്നത് ഇഷ്ടമാണ്. ചിലപ്പോൾ ഫ്ലോപ്പ് ആകും. ചിലപ്പോൾ സക്സസും ആകാറുണ്ട്. ചേട്ടൻ വരക്കുന്നതു കണ്ടാണ് ഞാനും വരച്ചുതുടങ്ങിയത്. പപ്പ നന്നായി വരക്കും.
രജീഷ ചേച്ചിയും ആസിഫിക്കയും
ഞാൻ എന്തെങ്കിലും നന്നായി ചെയ്തിട്ടുണ്ടെങ്കിൽ കൂടെ അഭിനയിച്ചവർക്കും അതിൽ ക്രെഡിറ്റ് ഉണ്ട്. അഭിനയിച്ചവരാകട്ടെ, കൂടെ ഡയലോഗ് പറഞ്ഞവരാകട്ടെ നമ്മുടെ വൈബിൽ ബ്ലൻറായി പോകുന്ന എല്ലാവരുംതന്നെ എന്നെ സ്ക്രീനിൽ നന്നായി കാണുന്നതിൽ സപ്പോർട്ട് ചെയ്തവരാണ്. ഖോ ഖോയിൽ രജീഷ ചേച്ചിയുമായി കുറെ കോമ്പിനേഷൻ സീൻസ് ഉണ്ടായിരുന്നു. ഓഫ് സ്ക്രീനിലാണെങ്കിലും ഓൺസ്ക്രീനിലാണെങ്കിലും എങ്ങനെ ചെയ്യണം എന്നൊക്കെയുള്ള അഭിപ്രായം ചേച്ചി തുറന്നുപറയും. ഹണി ബി2വിൽ ആസിഫിക്കയും വളരെ ഹെൽപ്ഫുൾ ആയിരുന്നു. വലിയ എനർജിയാണ് അവരിൽനിന്ന് കിട്ടിയത്.
രൂപാലിയെ അവതരിപ്പിക്കാൻ മോഹം
ബുക്സ് വായിക്കാൻ ഇഷ്ടമാണ്. ബുക്ക് റീഡിങ് ഒരു ഹാബിറ്റായ ആദ്യ കാലത്ത് ഞാൻ വായിച്ചത് രവീന്ദർ സിങ്ങിെൻറ 'യുവർ ഡ്രീംസ് ആർ മൈൻ' എന്ന നോവലാണ്. ഇതിലെ രൂപാലി എന്ന കഥാപാത്രം എനിക്ക് ഏറെ ഇൻററസ്റ്റിങ് ആയി തോന്നി. എന്നെങ്കിലും ആ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നാറുണ്ട്. ദർജോയി ദത്തയുടെ സ്റ്റോറികളും വായിക്കാനിഷ്ടമാണ്. വായിക്കുമ്പോൾ അത് പിക്ചറൈസേഷൻ ചെയ്താണ് വായിക്കുന്നത്. സിനിമ കാണുന്നതുപോലെ. സുഹൃത്തിെൻറ സജഷനിൽ വാങ്ങിയ യുവൽ നോഹ ഹരാരിയുടെ 'സാപിയൻസ്' ഇനി വായിച്ചുതുടങ്ങണം.
ലണ്ടനിൽ ഇനിയും പോകണം
യാത്രകൾ ഇഷ്ടമാണ്. ഏറ്റവും ദൂരെ യാത്ര ചെയ്തത് ലണ്ടനിലേക്കാണ്. അവിടെ കസിൻസ് ഒക്കെയുണ്ട്. പിന്നെ ചെൈന്നയുൾപ്പെടെ കുറച്ച് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ലണ്ടനിൽ പോകാൻ തീരുമാനിച്ചപ്പോൾ ത്രിൽഡായിരുന്നു. തണുത്ത പ്രദേശങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. ആ യാത്ര നന്നായി എൻജോയ് ചെയ്തു. കുറെ നല്ല ഓർമകൾ കിട്ടി. ഇനിയും അവിടെ പോകണമെന്നുണ്ട്.
മിസ് ചെയ്ത് സ്കൂൾകാലം
സ്കൂൾകാലം മിസ് ചെയ്യുന്നുണ്ട്. സ്കൂളിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. അത്ലറ്റിക്സിലും ബാസ്കറ്റ്ബാൾ ടീമിലുമൊക്കെ ഉണ്ടായിരുന്നു. പരിക്കുപറ്റിയതോടെ ബാസ്കറ്റ്ബാൾ വിട്ടു. സ്കൂൾകാലം നല്ല ഓർമകളാണ്. ഫ്രൻഡ്സിനെയും ടീച്ചേഴ്സിനെയൊന്നും കാണാൻ പറ്റുന്നില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.