ചിത്രം: പി.ബി ബിജു

വെറുതെയല്ല ഭർത്താവ്​; ഓണമൊരുക്കാൻ സ്ത്രീകൾക്കൊപ്പം പുരുഷൻമാർക്കും ചേരാം

നമ്മുടെ നാട്ടില്‍ പലകാരണങ്ങള്‍കൊണ്ട് സ്ത്രീകള്‍ക്ക് വിവിധങ്ങളായ ദൗത്യങ്ങള്‍ കൽപിച്ചുകൊടുത്തിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സ്ത്രീകളുടെ മാത്രം ജോലിയാ

യി കണ്ടിരുന്നു. എന്നാല്‍, കാലം മാറിയ സാഹചര്യത്തില്‍ ഇന്ന് ആൺ‍-പെണ്‍ വ്യത്യാസങ്ങള്‍ക്ക് കാര്യമായ പ്രസക്തിയില്ല. പുരുഷന്മാര്‍ വീടിന് പുറത്തുപോയി ജോലിയെടുക്കുകയും സ്ത്രീകള്‍ വീട്ടുജോലി ചെയ്യുകയും ചെയ്തിരുന്ന രീതികള്‍ ഇപ്പോള്‍ തുടരേണ്ട സാഹചര്യമില്ല. ഈ കാരണംകൊണ്ടൊക്കെ ഓണം ഒരുക്കാന്‍ തീര്‍ച്ചയായും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കൊപ്പം ചേരാം. ഷോപ്പിങ് മുതല്‍ സദ്യക്കുശേഷമുള്ള വീട് വൃത്തിയാക്കല്‍ വരെ സ്ത്രീകള്‍ക്കൊപ്പം സംയുക്തമായി പങ്കെടുക്കാം...

ഷോപ്പിങ്​

● ഓണവുമായി ബന്ധപ്പെട്ട ഷോപ്പിങ്ങിന് സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ക്കും തുല്യമായി പങ്കെടുക്കാം.

● ഓണത്തിന് ഏതൊക്കെ വസ്തുക്കള്‍ വാങ്ങണം, എന്തൊക്കെയാണ് വേണ്ടതെന്ന് കൂട്ടായി തീരുമാനമെടുക്കാം. ഇതിലൂടെ ഷോപ്പിങ് തന്നെ ഒരു ആഘോഷമായി മാറ്റാം.

● ഷോപ്പിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം പരസ്പരം ചര്‍ച്ചചെയ്ത് ഒരു ബജറ്റ് ഉണ്ടാക്കുന്നത് നല്ലതാണ്. അതിന്റെ അടിസ്ഥാനത്തില്‍ വേണം ഷോപ്പിങ് നടത്താന്‍.

ഓണസദ്യ

● അച്ഛനും അമ്മയും മക്കളും ഒന്നിച്ചുചേര്‍ന്ന് ആഘോഷത്തോടെ വേണം ഓണസദ്യ തയാറാക്കാന്‍. ഇത് പരസ്പരമുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കും.

● ജോലി ചെയ്യുമ്പോള്‍ ആണ്‍/ പെണ്‍ വ്യത്യാസമില്ലാതെ വേണം മക്കളെ കാണാന്‍. പാചകം മുതല്‍ വീട് വൃത്തിയാക്കല്‍ വരെയുള്ള ജോലികള്‍ ചെയ്യാന്‍ ചെറുപ്രായത്തില്‍ തന്നെ ആണ്‍കുട്ടികളെയും പ്രേരിപ്പിക്കണം.

കുടുംബത്തോടൊപ്പമുള്ള

അത്തപ്പൂക്കളം

● ലിംഗഭേദമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് വേണം അത്തപ്പൂക്കളം തയാറാക്കാന്‍.

● സ്ത്രീയും പുരുഷനും കുട്ടികളും ഒന്നിച്ചിരുന്ന് പൂക്കളം ഇടുന്നതാണ് അഭികാമ്യം.

● അത്തപ്പൂക്കളം ഇടുമ്പോള്‍ ജോലികള്‍ വീതംവെച്ച് ഓരോരുത്തര്‍ക്കായി ഏറ്റെടുക്കാം.

● ഇത് പരസ്പരമുള്ള ആത്മബന്ധം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഒരുമിച്ച്​ കൃഷി

ചെറിയ രീതിയിലെങ്കിലും ഓണത്തിന് ആവശ്യമായ പച്ചക്കറികളും ഫലങ്ങളും പൂക്കളും വീട്ടില്‍തന്നെ ഒത്തുചേര്‍ന്ന് കൃഷി ചെയ്തെടുക്കാം. സ്ത്രീ

ക്കൊപ്പം പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ചേരാം. മനസ്സില്‍ സ്നേഹവും ആര്‍ദ്രതയും സഹതാപവും വളര്‍ത്തിയെടുക്കാന്‍ ഇതിനെക്കാളും പറ്റിയ മാര്‍ഗമില്ല. ഫ്ലാറ്റിലും മറ്റും താമസിക്കുന്നവര്‍ക്ക് ടെറസിലും കൃഷി ചെയ്യാനുള്ള സൗകര്യം കണ്ടെത്താം. അവിടെ മുളക്കുന്ന പുതിയ വേരുകള്‍ ജീവിതത്തിന് കൂടുതല്‍ കരുത്തുനല്‍കും.

പുരുഷന്മാര്‍ മാത്രം

ശ്രദ്ധിക്കേണ്ടത്

● പുരുഷമേധാവിത്വം പ്രകടിപ്പിക്കാതിരിക്കുക.

● തന്റെ വീട്ടിലുള്ള സ്ത്രീക്കും തുല്യ അവകാശമുണ്ടെന്ന്​ മനസ്സിലാക്കണം. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും യുക്തിസഹമാണെങ്കില്‍ അംഗീകരിക്കാനുമുള്ള മനസ്സ് കാണിക്കണം.

● സകല കാര്യങ്ങള്‍ക്കും ഉത്തരവിടുകയും അതെല്ലാം സ്ത്രീകള്‍ ചെയ്തു തരണമെന്ന് ശാഠ്യംപിടിക്കുകയും ചെയ്യരുത്.

● സ്ത്രീകളോടൊപ്പം വീട്ടുജോലികളില്‍ തുല്യപങ്കാളിത്തം വഹിച്ച് കുട്ടികളുടെ മുന്നില്‍ ആരോഗ്യകരമായ ലിംഗസമത്വത്തിന് മാതൃകയാവണം.

Tags:    
News Summary - Men can also join women to prepare Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.