പെരുമ്പാവൂര്‍: രാജി ടീച്ചറുടെ കഥ പറച്ചിലും പാട്ടും നൃത്തവും എഴുത്തും കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ഏറെ പ്രിയമാണ്. 23 വര്‍ഷമായി പെരുമ്പാവൂര്‍ ഉപജില്ലക്ക് കീഴിലെ തുരുത്തി പട്ടം യു.പി സ്കൂളില്‍ ഹിന്ദി അധ്യാപികയാണ് രാജി ബാലന്. ‘ബാല ആങ്കാരത്ത്‘ എന്ന തൂലികാനാമത്തില്‍ ‘പ്രണയ ഭൂപടം തിരയുന്നവള്‍, ‘അല്ലി ബാലയുടെ എഴുത്തിടങ്ങള്‍’ തുടങ്ങി മൂന്ന് പുസ്തകങ്ങളും ആനുകാലികങ്ങളില്‍ ഏറെ രചനകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരപഞ്ചകം ശ്രേഷ്ഠഭാഷ പുരസ്കാരം, വായന പൂര്‍ണിമ ദേശപ്പെരുമ പുരസ്കാരം, നന്മ സാംസ്കാരിക വേദിയുടെ കാവ്യ പുരസ്കാരം, പാറ്റ് കഥ പുരസ്കാരം, ഭാഷ മലയാളം സാഹിത്യ പ്രതിഭ പുരസ്കാരം, നവതൂലിക കവിത കാളിദാസ ദേശീയ പുരസ്കാരം, സമന്വയ പ്രതിഭ പുരസ്കാരം ഇവ ലഭിച്ചിട്ടുണ്ട്. ഏകാത്മകം മെഗാ മോഹിനിയാട്ടത്തില്‍ പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കി.
കാലടി ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാന്‍സിലെ സുധാ പീതാംബരന്റെ കീഴില്‍ ശാസ്ത്രീയനൃത്തം, അനു നെടുവന്നൂരിന്റെ കീഴില്‍ ചുമര് ചിത്രകല എന്നിവ പരിശീലിക്കുന്നതോടൊപ്പം നാട്ടിലെയും വിദ്യാലയത്തിലെയും കുരുന്നുകള്‍ക്ക് സൗജന്യ പരിശീലനം നല്കി മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും മുൻൈകയെടുക്കുന്നു. ഒക്കല്‍ ഗ്രാമത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട കലാധ്യാപികയും അക്ഷരാചാര്യയുമാണ്. ഒക്കല്‍ ആങ്കാരത്ത് വീട്ടില്‍ ബാലന്റെയും അല്ലിയുടെയും മകളായ രാജി, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എ.വി. സന്തോഷിന്റെ ഭാര്യയാണ്. ആരോമല്‍, ദേവസേന എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.