ആലപ്പുഴ: കലാരംഗത്ത് 75 വർഷം പിന്നിട്ട നൃത്താധ്യാപികയും നടിയുമായ അമൃതം ഗോപിനാഥ് 86ാം വയസ്സിൽ ചിലങ്കയണിഞ്ഞു. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് ഏഴിനാണ് നൃത്തച്ചുവടുമായി വേദിയിൽ എത്തിയത്. നാലുതലമുറകളിലൂടെ ആയിരക്കണക്കിന് ശിഷ്യരുള്ള അധ്യാപിക വാർധക്യത്തെ തമസ്കരിച്ച് അറുപത് വർഷങ്ങൾക്കുമുമ്പ് പ്രശസ്തയാക്കിയ 'ഗീതോപദേശം' കലാശിൽപമാണ് ക്ഷേത്രസന്നിധിയിൽ അവതരിപ്പിച്ചത്.
തെന്നിന്ത്യയിലെ ചലച്ചിത്രതാരങ്ങളായിരുന്ന ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം നൃത്തവേദി പങ്കിട്ട കലാകാരി നിരവധി സിനിമകളിലും പ്രഫഷനൽ നാടകങ്ങളിലും മികവുതെളിയിച്ചിട്ടുണ്ട്. 1960കളിലെ മലയാളസിനിമകളിലെ നൃത്തസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. 'റാംജി റാവ് സ്പീക്കിങ്' എന്ന ചിത്രത്തിലെ കമ്പളിപ്പുതപ്പ്...കമ്പളിപ്പുതപ്പ്...എന്ന് വിളിച്ചുപറയുന്ന ഹോസ്റ്റൽ മേട്രനായി അവതരിപ്പിച്ചവേഷം മലയാളികൾക്ക് സുപരിചിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.